പി.പി റോഡിൽ അപകടം ; നിയന്ത്രണവിട്ട കാർ റോഡരികിലെ ഗെയിറ്റിന്റെ തൂണിൽ ഇടിച്ച് മൂക്കുകുത്തി നിന്നു

പി.പി റോഡിൽ അപകടം ; നിയന്ത്രണവിട്ട കാർ റോഡരികിലെ ഗെയിറ്റിന്റെ തൂണിൽ ഇടിച്ച് മൂക്കുകുത്തി നിന്നു

പൊൻകുന്നം പാലാ റോഡിൽ വഞ്ചിമലക്കവലയിൽ ഇന്ന് രാവിലെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരാൾക്ക് പരുക്ക് . നിയന്ത്രണവിട്ട കാർ റോഡരികിലെ ഗെയിറ്റിന്റെ തൂണിൽ ഇടിച്ച് മുൻവശം മൂക്കുകുത്തി നിന്നു. ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു. രാവിലെ 5.45 നായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാകാം അപകടമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.

നെടുമ്പാശ്ശേരിയിൽ പോയി മടങ്ങി പൊന്തൻപുഴയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം നടന്നത്. പൊന്തൻപുഴ കൊല്ലരിക്കൽ കെ.എം ഫിലിപ്പി(45)നെ പരിക്കുകളോടെ കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവരലിന് പരിക്കേറ്റ ഓതറക്കുന്നേൽ ലാലികുര്യൻ(63) ചികിത്സതേടി. മുന്നു പേർ വാഹനത്തിൽ ഉണ്ടായിരുന്നു.
പൊൻകുന്നം പോലിസ് സ്ഥലത്ത് എത്തി ആവശ്യമായ നടപടി സ്വീകരിച്ചു.