പി​.പി. റോ​ഡി​ലെ കാലഹരണപ്പെട്ട അപകട മുന്നറിയിപ്പ് ബോർഡ്, മരണം 18 അല്ല, 33

പി​.പി. റോ​ഡി​ലെ കാലഹരണപ്പെട്ട അപകട മുന്നറിയിപ്പ് ബോർഡ്, മരണം 18 അല്ല, 33

പൊ​ന്‍​കു​ന്നം : പൊൻകുന്നം പാലാ പി പി റോഡിൽ കൂടി സഞ്ചരിക്കുന്ന യാത്രക്കാരൻ ഇളങ്ങുളം കഴിഞ്ഞു മുൻപോട്ടു പോകുമ്പോൾ റോഡരികിൽ വളവിൽ എഴുതി വച്ചിരിക്കുന്ന അപകട മുന്നറിയിപ്പ് വായിക്കുമ്പോൾ ഞെട്ടിപ്പോകും. “ഇവിടെ മരിച്ചവർ 18, അടുത്തത് ..?”. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ പതിനെട്ടു മനുഷ്യർ പിടഞ്ഞുമരിച്ച റോഡിൽ കൂടിയാണ് താൻ യാത്ര ചെയ്യുന്നതെന്ന് അറിയുമ്പോൾ ആരായാലും വിറച്ചുപോകും… എന്നാൽ അവിടെ കണ്ടത് കാലഹരണപ്പെട്ട ബോർഡാണെന്നും, ആ ബേർഡ് സ്ഥാപിച്ചതിൽ പിന്നെ വേറെ 15 മനുഷ്യജീവിതങ്ങൾ റോഡിൽ ഹോമിക്കപെട്ടു എന്നും, നിലവിലെ മരണ ആക്കം 33 ആണെന്നതും അറിയുമ്പോൾ എന്തായിരിക്കും സ്ഥിതി. എന്നാൽ അതാണ് യാഥാർഥ്യം.. കഴിഞ്ഞ ദിവസം മരണമടഞ്ഞ കോളേജ് വിദ്യാർത്ഥി ബെ​ന്‍​സ​ണ്‍ വ​ര്‍​ഗീ​സ് (20) പുതുക്കിപ്പണിത പി. പി. റോഡിൽ വച്ച് ജീവൻ നഷ്ട്ടപെട്ട ​ മുപ്പത്തിമൂന്നാമത്തെ വ്യക്തിയാണ് ..

മരണത്തിന്റെ മണമുള്ള നവീകരിച്ച പി പി റോഡിൻറെ പ്രശ്നം എന്താണെന്നു യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും അ​ന്വേ​ഷി​ക്കു​ന്പോ​ൾ ഉ​ത്ത​ര​മി​ല്ലാ​തെ അ​ധി​കൃ​ർ. മ​റ്റൊ​രു റോ​ഡി​ലു​മി​ല്ലാ​ത്ത​വി​ധം അ​പ​ക​ട​ങ്ങ​ള്ളാ​ണ് പൊ​ൻ​കു​ന്നം- പാ​ലാ റോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഒ​ട്ടേ​റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി. എ​ന്നി​ട്ടും അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​മ​ര​ണ​ങ്ങ​ളും തു​ട​രു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​മി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. പുതിയ റോഡും പരിചയക്കുറവും അമിത വേഗവും കാരണമായി പറയുമ്പോഴും റോഡു നിർമാണത്തിൽ അപാകതയുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പുനലൂർ–മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പി.പി.റോഡ് കെഎസ്ടിപി നവീകരിച്ചിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞതേയുള്ളൂ. ബിഎം ആൻഡ് ബിസി സാങ്കേതികതയിൽ ദേശീയ നിലവാരത്തിൽ റോഡ് നവീകരിച്ചതോടെ റോഡിന്റെ മുഖച്ഛായ മാറി. കണ്ണാടിച്ചില്ലുപോലുള്ള റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുപോകാനും തുടങ്ങി. ഇതിനിടയിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. ശാസ്ത്രീയമായി നടത്തിയ ടാറിങ്ങിൽ അപാകതയുണ്ടോ എന്നു പരിശോധിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ബിഎം അൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിൽ നനവുണ്ടെങ്കിൽപോലും വാഹനങ്ങൾ സഡൻ ബ്രേക്കിടുമ്പോൾ തെന്നില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.

ബിറ്റുമെൻ മിശ്രിതം പ്രത്യേക യന്ത്രത്തിൽ നിശ്ചിത താപനിലയിൽ ചൂടാക്കി, പേവിങ് യന്ത്രത്തിലൂടെ നിശ്ചിത ചൂടോടുകൂടി റോഡിൽ വിരിച്ചാണു ടാറിങ് നടത്തിയത് . ഈ താപനിലയിൽ മാറ്റമുണ്ടായാൽ റോഡിന് അപാകതയുണ്ടാകാം. ഇത്തരത്തിലുള്ള ശാസ്ത്രീയ വശങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് പി​പി റോ​ഡി​ല്‍ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്. പാ​ലാ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ കൊ​ല്ലം ചെ​ന്ന​പ്പേ​ട്ട മ​ണ​ക്കോ​ട് ബി.​വി.​കോ​ട്ടേ​ജി​ല്‍ ബെ​ന്‍​സ​ണ്‍ വ​ര്‍​ഗീ​സാ(20)​ണ് മ​ര​ണ​പ്പെ​ട്ട​ത്. പാ​ലാ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ബെ​ന്‍​സ​ണ്‍ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് ശ​ബ​രി​മ​ല​ദ​ര്‍​ശ​ന​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന ബാം​ഗ​ളൂ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ കാ​റു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ങ്ങ​ൾ പെ​രു​കി​യ​പ്പോ​ൾ വേ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​ട്ടേ​റെ​യൊ​രു​ക്കി. എ​ന്നി​ട്ടും അ​പ​ക​ട​ങ്ങ​ള്‍ തു​ട​രു​ന്നു​വെ​ങ്കി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ ശ്ര​ദ്ധി​ച്ചേ മ​തി​യാ​കൂ.

സം​സ്ഥാ​ന പാ​ത​യാ​യി ന​വീ​ക​രി​ച്ച പാ​ലാ-​പൊ​ന്‍​കു​ന്നം റോ​ഡി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ശ​ബ​രി​മ​ല സീ​സ​ണി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ ഏ​റെ സ​ഹാ​യ​ക​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ നീ​ക്കി. പൊന്‍കുന്നം മു​ത​ല്‍ എ​ലി​ക്കു​ളം വ​രെ ഏ​റ്റ​വും അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ സ്ഥാ​പി​ച്ചി​രു​ന്ന​ത്. കോ​ട​തി നി​ര്‍​ദേ​ശ​ത്തി​നെ​തി​രാ​ണ് സ്പീ​ഡ് ബ്രേ​ക്ക​ര്‍ എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​വ​രാ​കാ​ശ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം വ​ന്ന​തോ​ടെ മാ​റ്റാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഏ​റെ സ​ഹാ​യ​ക​മാ​യി​രു​ന്നു. ഇ​വ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നു ത​ന്നെ​യാ​ണ് നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യം.

പു​ല​ര്‍​ച്ചെ​യും സ​ന്ധ്യാ​സ​മ​യ​ത്തും വ്യാ​യാ​മ​ത്തി​നാ​യി ഒ​ട്ടേ​റെ​പ്പേ​ര്‍ പി​പി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​റു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​മു​റി​യാ​തെ ഒ​ഴു​കു​മ്പോ​ള്‍ ഹെ​ഡ്‌​ലൈ​റ്റ് വെ​ളി​ച്ചം ഇ​രു​വ​ശ​ത്തു നി​ന്നും പ​തി​യു​മ്പോ​ള്‍ കാ​ല്‍​ന​ട​ക്കാ​രെ പ​ല​പ്പോ​ഴും ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ദൃ​ശ്യ​മാ​കി​ല്ല. അ​രി​കു ചേ​ര്‍​ന്ന് ന​ട​ക്കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി. റോ​ഡ് ന​ട​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെന്നും ഇ​രു​ണ്ട വ​സ്ത്ര​ങ്ങ​ള്‍ ന​ട​പ്പു​കാ​ര്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.