200 മീറ്റർ ദൂരം, 30 അപകടം : പി.പി.റോഡിൽ അപകടങ്ങൾ നിരന്തരം

പൊൻകുന്നം : ഈയിടെയായി ഓരോ പ്രഭാതവും പുലരുന്നത്‌ പി.പി.റോഡിലെ അപകടവാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് . റോഡിലൂടെ വെറുതെയൊന്നു സഞ്ചരിച്ചാൽ പല സ്ഥലങ്ങളിലും വാഹനങ്ങൾ അപകടത്തിൽ പെട്ട് കിടക്കുന്നതു കാണുവാൻ സാധിക്കും. പുനലൂര്‍മൂവാറ്റുപുഴ സംസ്‌ഥാനപാതയുടെ ഭാഗമായി നവീകരിക്കപ്പെട്ടതിനു ശേഷം ഇതാണ്‌ പാലാപൊന്‍കുന്നം റോഡിന്റെ അവസ്‌ഥ. രണ്ടരവര്‍ഷത്തിനുള്ളില്‍ നടന്നത്‌ ഇരുനൂറിലേറെ അപകടങ്ങള്‍, പരിക്കേറ്റവര്‍ അതിലേറെ. മരിച്ചവര്‍ അന്‍പതോളം. തേഞ്ഞ്‌ തീര്‍ന്ന ടയറുകളും ഡ്രൈവിങ്ങിലെ പരിജ്‌ഞാന കുറവും വളവുകളിലെ ഓവര്‍ടേക്കിംഗും മഴസമയത്തെ അമിതവേഗവും എല്ലാം ഒട്ടേറെ അപകടങ്ങള്‍ക്ക്‌ കാരണമായി.

മഴക്കാലത്താണ് ഏറ്റവുമധികം അപകടം നടന്നിട്ടുള്ളത്. തേഞ്ഞ ടയറുമായി അമിതവേഗത്തിൽ പായുന്ന വാഹനങ്ങളാണ് കൂടുതലും അപകടങ്ങളിൽപെട്ടത്. ഉപരിതലം മിനുസമാർന്ന റോഡിൽ മഴയിൽ വാഹനങ്ങൾ തെന്നിമറിഞ്ഞും അപകടങ്ങളുണ്ടാകുന്നു.

.അമിതവേഗത്തെ തടയാന്‍ സ്‌ഥാപിച്ച സ്‌പീഡ്‌ബ്രേക്കറിലും പലതവണ അപകടം നടന്നു. കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ ഇരുവശത്തുനിന്നും ഒരേ സമയം കടന്നുപോകാനുള്ള ശ്രമമാണ്‌ മിക്ക ഡ്രൈവര്‍മാര്‍ക്കും. അത് ഒടുവിൽ നേർക്കുനേരുള്ള ഇടിയിൽ കലാശിക്കും.

പൊൻകുന്നം-പാലാറോഡിൽ രണ്ടാം മൈൽ മുതൽ മഞ്ചക്കുഴി വരെയുള്ള ഏഴു കി.മീ ദുരമാണ് ഏറെ അപകടസാധ്യതയുള്ളതായി നാറ്റ്പാക്കിന്റെ പഠന റിപ്പോർട്ടിൽ ഉള്ളത്.രണ്ടാം മൈലിലും ഇളങ്ങുളം കവലയ്ക്കു സമീപത്തുള്ള പ്രദേശങ്ങളാണ് ഏറെ അപകട മേഖലയായി കണ്ടെത്തിയത്. ഇളങ്ങുളം ശാസ്താക്ഷേത്രത്തിനും ഗുരുക്ഷേത്രത്തിനുമിടയിലുള്ള ഇരുന്നൂറു മീറ്റർ ഭാഗത്ത് നടന്നത് മുപ്പത് അപകടങ്ങൾ. അഞ്ചുപേർക്ക് ജീവഹാനിയുണ്ടായി.

ഇളങ്ങുളത്ത് ചെറിയ ചെറിയ വളവുകളും റോഡിന്റെ ചരിവും പ്രശ്‌നമാണ്. രണ്ടാം മൈലിൽ ഇട റോഡുകളിൽ വേഗത നിയന്ത്രിക്കൻ സംവിധാനം ഒരുക്കണം. റോഡിന്റെ ചരിവ് ശരിയാക്കണം.എന്നിവയൊക്കെയായിരുന്നു നാറ്റ്പാക് നിർദ്ദേശം

അപകടങ്ങൾ നിരന്തരമായതോടെ ശബരിമല സീസണിൽ നിലവിലുള്ള വാഹനപരിശോധനകൾക്കൊപ്പം ഇന്റർസെപ്റ്റർ പട്രോളിംഗും പോലീസ് നടത്തിയിരുന്നു. കൺട്രോൾ റൂം പോലീസ് വാഹനം, ഹൈവേ പോലീസ് എന്നിവയ്ക്കു പുറമേയാണ് ഇന്റർസെപ്റ്റർ കാമറ വാഹനത്തിന്റെ നിരീക്ഷണവും നടത്തിയത് . ഇന്റർസെപ്റ്റർ ഡിജിറ്റൽ കാമറ ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള വാഹനങ്ങളുടെ ചിത്രങ്ങൾ വരെ പകർത്തും. ഇവയുടെ വേഗം നിർണയിച്ച് നിശ്ചിത പരിധിയിൽ കൂടുതലാണെങ്കിൽ പിഴയിട്ടിരുന്നു. എന്നാൽ സീസൺ കഴിഞ്ഞതോടെ പോലീസ് പരിശോധന ലഘുവാക്കിയയതോടെ ഡ്രൈവർമാർ വീണ്ടും അമിതവേഗതയിൽ തന്നെയാണ് വാഹനം ഓടിക്കുന്നത്. അതോടെ അപകടവും കൂടിക്കൊണ്ടിരിക്കുന്നു.

പൊൻകുന്നം–പാലാ റോഡിൽ കുറഞ്ഞ നാളുകൾകൊണ്ട് ഇത്രയധികം അപകടങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു. പുതിയ റോഡും പരിചയക്കുറവും അമിത വേഗവും കാരണമായി പറയുമ്പോഴും റോഡു നിർമാണത്തിൽ അപാകതയുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ശാസ്ത്രീയമായി നടത്തിയ ടാറിങ്ങിൽ അപാകതയുണ്ടോ എന്നു പരിശോധിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ബിഎം അൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിൽ നനവുണ്ടെങ്കിൽപോലും വാഹനങ്ങൾ സഡൻ ബ്രേക്കിടുമ്പോൾ തെന്നില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.

ബിറ്റുമെൻ മിശ്രിതം പ്രത്യേക യന്ത്രത്തിൽ നിശ്ചിത താപനിലയിൽ ചൂടാക്കി, പേവിങ് യന്ത്രത്തിലൂടെ നിശ്ചിത ചൂടോടുകൂടി റോഡിൽ വിരിച്ചാണു ടാറിങ് നടത്തുന്നത്. ഈ താപനിലയിൽ മാറ്റമുണ്ടായാൽ റോഡിന് അപാകതയുണ്ടാകാം. ഇത്തരത്തിലുള്ള ശാസ്ത്രീയ വശങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്

പൊൻകുന്നം : പാലാ പൊന്‍കുന്നം പി പി റോഡിൽ അപകടങ്ങൾ സ്ഥിരം വാർത്തയാണ്. പുനലൂര്‍മൂവാറ്റുപുഴ സംസ്‌ഥാനപാതയുടെ ഭാഗമായി നവീകരിക്കപ്പെട്ടതിനു ശേഷം പി പി റോഡിൽ. അപകടങ്ങൾ വളരെയേറെ വർധിച്ചു. രണ്ടരവര്‍ഷത്തിനുള്ളില്‍ നടന്നത്‌ ഇരുനൂറിലേറെ അപകടങ്ങള്‍, പരിക്കേറ്റവര്‍ അതിലേറെ. മരിച്ചവര്‍ അന്‍പതോളം. അട്ടിക്കൽ രണ്ടാം മയിൽ മുതൽ കൂരാലി വരെയുള്ള ഭാഗത്തു മാത്രം നടന്നത് മുപ്പതോളം അപകടങ്ങൾ. അഞ്ചുപേർക്ക് ആ ഭാഗത്തുവച്ചു ജീവഹാനിയുമുണ്ടായി .

മഴക്കാലത്താണ് ഏറ്റവുമധികം അപകടം നടന്നിട്ടുള്ളത്. തേഞ്ഞ്‌ തീര്‍ന്ന ടയറുകളും ഡ്രൈവിങ്ങിലെ പരിജ്‌ഞാന കുറവും വളവുകളിലെ ഓവര്‍ടേക്കിംഗും മഴസമയത്തെ അമിതവേഗവും എല്ലാം ഒട്ടേറെ അപകടങ്ങള്‍ക്ക്‌ കാരണമായി.

അമിതവേഗത്തെ തടയാന്‍ സ്‌ഥാപിച്ച സ്‌പീഡ്‌ ബ്രേക്കറിലും പലതവണ അപകടം നടന്നു. കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ ഇരുവശത്തുനിന്നും ഒരേ സമയം സ്‌പീഡ്‌ ബ്രേക്കറിലൂടെ കടന്നുപോകാനുള്ള വാഹനങ്ങളുടെ ശ്രമമാണ്‌ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത് .

ശബരിമല മണ്ഡലകാലത്തു പോലീസ് പരിശോധനകൾ കര്ശനമാക്കിയപ്പോൾ അപകടങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ സീസൺ കഴിഞ്ഞതോടെ അപകടങ്ങൾ വീണ്ടും കൂടി.

പൊൻകുന്നം–പാലാ റോഡിൽ കുറഞ്ഞ നാളുകൾകൊണ്ട് ഇത്രയധികം അപകടങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പുതിയ റോഡും പരിചയക്കുറവും അമിത വേഗവും കാരണമായി പറയുമ്പോഴും റോഡു നിർമാണത്തിൽ അപാകതയുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.