പി പി റോഡിൽ അപകടം; കാറുകൾ കൂട്ടിടിച്ചു, എയർ ബാഗുകൾ രക്ഷയായി..

പി പി റോഡിൽ അപകടം; കാറുകൾ കൂട്ടിടിച്ചു, എയർ ബാഗുകൾ  രക്ഷയായി..


പൊൻകുന്നം: പാലാ – പൊൻകുന്നം പി പി റോഡിൽ പുലർച്ചെ നാലുമണിയോടെ ഇളങ്ങുളം കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു വണ്ടികളും തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ രണ്ടു വണ്ടിയിലേയും എയർ ബാഗുകൾ പ്രവർത്തിച്ചതാണ് യാത്രക്കാർക്ക് രക്ഷയായത്. ഒരു ഡ്രൈവർ ഓട്ടത്തിനിടെ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു. കാർ നിയന്ത്രണം വിട്ട് റോഡിന്റെവലതുസൈഡിൽ കയറി എതിർ ദിശയിലേക്ക്‌ പോയ കാറിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു.

നിരവധി വാഹനാപകടങ്ങൾ നടന്ന ഇളങ്ങുളം അമ്പലം ജംഗ്‌ഷനും ഗുരുക്ഷേത്രത്തിനുമിടയിലുള്ള പച്ചക്കറിക്കടയ്ക്കു മുമ്പിലായിരുന്നു അപകടം നടന്നത്. പി പി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് ആ ഭാഗത്താണ് .

കണ്ണൂരിൽ നിന്നു വന്ന കാറും നെടുമ്പാശ്ശേരിക്കുപോയ കാറുമാണ് കുട്ടിയിടിച്ചത്. പാലാ ഭാഗത്തേക്ക് പോയവർ റാന്നി സ്വദേശികളാണ് ഭാര്യ, ഭർത്താവ്, അമ്മ, അഞ്ചു വയസ്സുള്ള കുട്ടി, കൈക്കുഞ്ഞ് എന്നിവർ നെടുമ്പാശ്ശേരിയിൽ നിന്നും ബന്ധുക്കളെ കൂട്ടി വരാൻ പോയവരാണ്.

പുലർച്ചെ നാലുമണിയോടെ കരയോഗ കെട്ടിടത്തിനു മുന്നിൽ പാലാ ഭാഗത്തു നിന്ന് വന്ന കാറിന്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു. കാർ നിയന്ത്രണം വിട്ട് റോഡിന്റെവലതുസൈഡിൽ കയറി എതിർ ദിശയിലേക്ക്‌ പോയ കാറിന്റെ സൈഡിൽ ഇടിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തെത്തുടർന്ന് റോഡിൽ വീണ ഡീസൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കഴുകി അപകടം ഒഴിവാക്കി,