പി പി റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊൻകുന്നം പോലീസ് റോഡിൽ കൂടുതൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു

പി പി റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി  പൊൻകുന്നം പോലീസ് റോഡിൽ കൂടുതൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു

നാൾതോറും വർധിച്ചു വരുന്ന പി പി റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊൻകുന്നം പോലീസ് റോഡിൽ കൂടുതൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. പൊൻകുന്നം പോലീസ് സർക്കിൾ ഇൻസ്പെക്ടർ CR. പ്രമോദിന്റെ നേതൃത്വത്തിലാണ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത് . പൊൻകുന്നം എസ് ഐ എ സി മനോജ് കുമാർ , ഹാഷിം, സിപിഒ സജീവൻ എന്നിവർ തേതൃത്വം നൽകി .

പൊൻകുന്നം : പൊൻകുന്നം–പാലാ റോഡിൽ കൂടുതൽ സ്പീഡ് ബ്രേക്കറുകൾ പൊലീസ് സ്ഥാപിച്ചു.ബ്രേക്കറുകൾ ഏറെ ഫലപ്രദമാണെന്ന് പൊൻകുന്നം എസ്ഐ എ.സി. മനോജ് കുമാർ പറഞ്ഞു. വാഹനങ്ങൾ കൂടുതൽ വേഗമെടുക്കുന്ന ഒന്നാംമൈൽ വേബ്രിഡ്ജിന് സമീപത്തുള്ള സ്ഥിരം സ്പീഡ് ബ്രേക്കറിന് പുറമെ മൂന്നെണ്ണം കൂടി ഇന്നലെ മുതൽ റോഡിൽ സ്ഥാപിച്ചു.ആർടി ഓഫിസിന് സമീപവും രണ്ടാം മൈൽ സ്എൻഡിപിക്കു സമീപത്തും ഇളങ്ങുളം ഇറക്കത്തിലുമാണ് പുതയ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്.

ട്രാഫിക് കോണുകൾ റോഡിൽ നിരത്തി വാഹനങ്ങളുടെ താൽക്കാലിക സ്പീഡ് ബ്രേക്കറുകൾ ഒരുക്കിയെങ്കിലും ഇവയെല്ലാം വാഹനങ്ങൾ ഇടിച്ചു തകർന്നിരുന്നു.ഇതിനെ തുടർന്നാണ് കുടുതൽ സ്ഥിരം സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് എസ്ഐ പറഞ്ഞു.

വാഹനം ഡ്രൈവ് ചെയ്തുവരുന്നവർ ഉറങ്ങിപോകാതിരിക്കുവാൻ വാഹനങ്ങൾ നിർത്തിച്ച് ഡ്രൈവർമാരുടെ മുഖം കഴുകിപ്പിച്ച ശേഷമാണ് തീർഥാടക വാഹനങ്ങൾ പറഞ്ഞു വിടുന്നത്.ഇതിനൊപ്പം ട്രാഫിക് സുരക്ഷ സംബന്ധിച്ചു ബോധവൽക്കരണവും നടത്തുന്നുണ്ട്.ടൗണിൽ ജനമൈത്രി പൊലീസിന്റെ ചുക്കുകാപ്പി വിതരണം എല്ലാ ദിവസവും രാത്രി പുലരുവോളം നടക്കുന്നുണ്ട്