പി പി റോഡിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളിൽ പലതും കത്തുന്നില്ലന്നു പരാതി

പൊൻകുന്നം : പൊൻകുന്നം–പാലാ റോഡിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളിൽ പലതും കത്തുന്നില്ലന്നു പരാതി. ലോകനിലവാരത്തിൽ നിർമ്മിച്ച പി പി റോഡിൽ പ്രകശം നൽകുവാൻ സൗരവിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ഏതാനും വിളക്കുകൾ കത്തുന്നുണ്ട്. കുറച്ചെണ്ണം വാഹനങ്ങൾ ഇടിച്ചു പോയി. ചിലതു കത്തുന്നില്ല. കത്തുന്നവ മിക്കതും മരങ്ങൾക്കിടയിൽ ആയതിനാൽ നിലാവുപോലെ മങ്ങിയ വെളിച്ചമാണുള്ളത്.

സെൻസറിൽ പ്രവർത്തിക്കുന്ന വിളക്കുകൾക്കു രണ്ടു സ്റ്റോറേജ് സെല്ലുകളാണുള്ളത്. ഇവയുടെ സ്ഥാപനവും പരിപാലനവും സ്വകാര്യ കമ്പനിയിൽ നിക്ഷിപ്തമാണ്. കമ്പനി ജോലിക്കാർ പതിവായി സെല്ലിൽ ബാറ്ററി വെള്ളം ഒഴിക്കുന്നുണ്ട് എങ്കിലും അവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറില്ല എന്നാണ് നാട്ടുകാരുടെ പരാതി .