പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ അമിതവേഗം പരിശോധിക്കുവാൻ നി​രീ​ക്ഷ​ണകാ​മ​റകൾ സ്ഥാപിക്കും

പൊൻകുന്നം : അപകടങ്ങൾ തുടർക്കഥയായി മാ​​റി​​യ പാ​​ലാ-​​പൊ​​ൻ​​കു​​ന്നം സം​​സ്ഥാ​​ന പാ​​ത​​യി​​ൽ അമിതവേഗം പരിശോധിക്കുവാൻ നി​​രീ​​ക്ഷ​​ണ കാ​​മ​​റകൾ സ്ഥാ​​പി​​ക്കും.

മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ എ​​റ​​ണാ​​കു​​ളം കേ​​ന്ദ്ര​​മാ​​യ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് വി​​ഭാ​​ഗം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​രു​​പ​​ത് അ​​പ​​ക​​ട സാ​​ധ്യ​​താ പോ​​യി​​ന്‍റു​​ക​​ളാ​​ണു ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ന് അ​​ശാ​​സ്ത്രീ​​യ​​ത​​യും അ​​മി​​ത​​വേ​​ഗ​​വു​​മാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മെ​​ന്ന് ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​ന്നാം ഘ​​ട്ട​​മാ​​യി പ​​ത്ത് കാ​​മ​​റ​​ക​​ളാ​​യി​​രി​​ക്കും സ്ഥാ​​പി​​ക്കു​​ക.

എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വേ​​ഗം കാ​​മ​​റ​​യി​​ലൂ​​ടെ നി​​രീ​​ക്ഷി​​ച്ച ശേ​​ഷം അ​​മി​​ത വേ​​ഗ​​ക്കാ​​ർ​​ക്ക് തെ​​ളി​​വ് അ​​ട​​ക്കം നോ​​ട്ടീ​​സും പി​​ഴ​​യും ഈ​​ടാ​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. പ​​ര​​മാ​​വ​​ധി 80 കി​​ലോ​​മീ​​റ്റ​​ർ എ​​ടു​​ക്കാ​​വു​​ന്ന പാ​​ത​​യി​​ൽ 100 കി​​ലോ​​മീ​​റ്റ​​ർ വ​​രെ വേ​​ഗ​​മെ​​ടു​​ക്കു​​ന്ന​​താ​​യി പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ള​​ങ്ങു​​ളം മു​​ത​​ൽ പൈ​​ക​​വ​​രെ 70 കി​​ലോ​​മീ​​റ്റ​​റി​​ൽ കൂ​​ടു​​ത​​ൽ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.