മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്രദക്ഷിണം ( വീഡിയോ )

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്രദക്ഷിണം ( വീഡിയോ )

കാഞ്ഞിരപ്പള്ളി : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായി ഔദ്യോഗികമായി അഭിഷ്‌ക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മെത്രാഭിഷേകശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്രദക്ഷിണത്തിന്റെ വീഡിയോ ഇവിടെ കാണുക :

അ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ​യും ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ​യും മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പങ്കെടുത്തു . പ്ര​ദ​ക്ഷി​ണ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി യൂ​ണി​ഫോ​മ​ണി​ഞ്ഞ 200 പേ​ര്‍ മു​ത്തു​ക്കു​ട​ക​ള്‍ വഹിച്ചു നിരന്നിരുന്നു. ഏ​റ്റ​വും മു​മ്പി​ലാ​യി സ്വ​ര്‍​ണ​ക്കു​രി​ശ്, അ​തി​നു​പി​ന്നി​ലാ​യി തി​രി​ക​ള്‍, യൂ​ണി​ഫോ​മ​ണി​ഞ്ഞ് പേ​പ്പ​ല്‍​പ​താ​ക​യേ​ന്തി​യ 100 ബാ​ലി​ക​മാ​ര്‍, തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ വൈ​ദി​ക​ര്‍, വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍, മെ​ത്രാ​ന്മാ​ര്‍, ധൂ​പം, സ്ലീ​വ, ഏ​വ​ന്‍​ഗേ​ലി​യോ​ന്‍, ആ​ര്‍​ച്ച്ഡീ​ക്ക​ന്‍, നി​യു​ക്ത​മെ​ത്രാ​ന്‍, സ​ഹ​കാ​ര്‍​മ്മി​ക​ര്‍, പ്ര​ധാ​ന​കാ​ര്‍​മ്മി​ക​ന്‍ എ​ന്നി​ങ്ങ​നെ​യായിരുന്നു പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ക്ര​മം. പ്ര​ദ​ക്ഷി​ണ​സ​മ​യ​ത്ത് ഗാ​യ​ക​സം​ഘം ആ​മു​ഖ​ഗാ​നം ആ​ല​പി​ച്ചു.

മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് തൂങ്കുഴി, മാർ ജോസ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ തോമസ് ഇലവനാൽ, മാർ ജോസഫ് കൊടക്കല്ലിൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ എപ്രേം നരിക്കുളം, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോസഫ് പാംപ്ലാനിയിൽ, മാർ ജോർജ് ഞരളക്കാട്ട്, ഏബ്രഹാം മാർയൂലിയോസ്, മാർ അലക്‌സ് വടക്കുംതല, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോസഫ് മാർ തോമസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, സാമുവൽ മാർ ഐറേനിയോസ്, മാർ ഏബ്രഹാം വിരുതുകുളങ്ങര, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസഫ് പണ്ടാരശേരിൽ, മാർ തോമസ് തറയിൽ, മാർ ജോസഫ് പുത്തൻവീട്ടിൽ, മാർ ആന്റണി കരിയിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എം.പി.മാരായ ജോസ് കെ.മാണി. ജോയ്സ് ജോർജ്, ആന്റോ ആന്റണി, എം.എൽ.എ.മാരായ ഡോ. എൻ.ജയരാജ്, റോഷി അഗസ്റ്റിൻ, മുൻ എം.പി.മാരായ പി.സി.തോമസ്, ജോർജ് ജെ.മാത്യു എന്നിവരും മെത്രാഭിഷേക ചടങ്ങിനെത്തിയിരുന്നു.

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്രദക്ഷിണം