അന്നത്തെ പ്രളയം..

മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ടം വാ​​ർ​​ഷി​​ക​​വേ​​ള. വ​​ഴി​​യും പു​​ഴ​​യും നി​​റ​​ഞ്ഞൊ​​ഴു​​കി​​യ 2018 ജൂ​​ലൈ മൂ​​ന്നാം വാ​​രം. രാ​​വും പ​​ക​​ലും പെ​​യ്തി​​റ​​ങ്ങി​​യ തോ​​രാ​​മ​​ഴ. ഇ​​ടു​​ക്കി, പ​​ന്പ, പ​​ത്ത​​നം​​തി​​ട്ട, അ​​ടു​​ക്കം, മു​​ക്കു​​ളം മ​​ല​​ക​​ളി​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ. റോ​​ഡും വീ​​ടും മ​​ല​​വെ​​ള്ള​​ത്തി​​ൽ ഒ​​ലി​​ച്ചു​​പോ​​യി. ജി​​ല്ല​​യി​​ലെ ഏ​​റെ പാ​​ല​​ങ്ങ​​ളും മു​​ങ്ങി. ചി​​ല പാ​​ല​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. സ്കൂ​​ളു​​ക​​ൾ​​ക്ക് തു​​ട​​രെ അ​​വ​​ധി. പാ​​ലാ​​യും കോ​​ട്ട​​യ​​ത്തി​​ന്‍റെ പ്രാ​​ന്ത​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ നാ​​ഗ​​ന്പ​​ട​​വും കോ​​ടി​​മ​​ത​​യും വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​യി. ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ൽ ഒ​​രാ​​ഴ്ച ഗ​​താ​​ഗ​​തം നി​​ല​​ച്ചു. വ​​ൻ​​തോ​​തി​​ൽ കൃ​​ഷി ന​​ശി​​ച്ചു. ആ​​ടു​​മാ​​ടു​​ക​​ൾ ച​​ത്തൊ​​ടു​​ങ്ങി.

പ​​ന്പാ​​ന​​ദി ക​​വി​​ഞ്ഞ് അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണും ഏ​​ഞ്ച​​ൽ​​വാ​​ലി​​യും ക​​ണ​​മ​​ല​​യും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. പ​​ന്പ​​യി​​ലെ ഗ്രാ​​മ​​ങ്ങ​​ൾ ഒ​​റ്റ​​പ്പെ​​ട്ടു. ക​​റു​​ത്തി​​രു​​ണ്ട മാ​​ന​​വും രാ​​പ​​ക​​ൽ പെ​​യ്ത്തും ഭ​​യാ​​ന​​ക​​മാ​​യ ഓ​​ർ​​മ​​ക​​ളെ സ​​മ്മാ​​നി​​ച്ച് ഒ​​രു വ​​ർ​​ഷം പി​​ന്നി​​ടു​​ന്പോ​​ൾ സ്ഥി​​തി മ​​റ്റൊ​​ന്ന്. ഇ​​തേ​​വ​​ർ​​ഷം ഇ​​തേ​​വാ​​രം മ​​ഴ​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല പു​​ഴ​​യും കി​​ണ​​റും നീ​​രി​​ല്ലാ​​തെ വ​​ല​​യു​​ന്നു. കു​​ടി​​വെ​​ള്ള​​മി​​ല്ലാ​​ത്ത ഗ്രാ​​മ​​ങ്ങ​​ൾ നി​​ര​​വ​​ധി.

അ​​ല​​ർ​​ട്ടു​​ക​​ൾ വ​​രും പോ​​കും; മ​​ഴ പെ​​യ്യു​​ന്ന​​തേ​​യി​​ല്ല

കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം തു​​ട​​രെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന അ​​ല​​ർ​​ട്ടു​​ക​​ൾ ആ​​ശ​​ങ്ക സൃ​​ഷ്ടി​​ക്കു​​ന്ന​​ത​​ല്ലാ​​തെ നാ​​ട്ടി​​ൽ മ​​ഴ​​യു​​മി​​ല്ല, വെ​​ള്ള​​പ്പൊ​​ക്ക​​വു​​മി​​ല്ല. യെ​​ല്ലോ, ഓ​​റ​​ഞ്ച്, റെ​​ഡ് എ​​ന്നി​​ങ്ങ​​നെ ജൂ​​ണ്‍ മു​​ത​​ൽ ആ​​റു ത​​വ​​ണ വി​​വി​​ധ മു​​ന്ന​​റി​​യി​​പ്പു ന​​ട​​ത്തി​​യി​​ട്ടും കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മാ​​യി പ്ര​​തി​​ക​​രി​​ച്ചി​​ല്ല.

ജി​​ല്ല നി​​ല​​വി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ ഇ​​ന്ന​​ല​​ത്തെ പ​​ക​​ൽ​​ച്ചൂ​​ട് 33 ഡി​​ഗ്രി. പെ​​യ്ത മ​​ഴ 30 മി​​ല്ലീ​​മീ​​റ്റ​​ർ​​മാ​​ത്രം. ഓ​​രോ അ​​ല​​ർ​​ട്ടി​​ലും റ​​വ​​ന്യു, പോ​​ലീ​​സ്, ഫ​​യ​​ർ, ദു​​ര​​ന്ത​​നി​​വാ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ 24 മ​​ണി​​ക്കൂ​​റും ജാ​​ഗ്ര​​ത പാ​​ലി​​ക്കേ​​ണ്ടി​​വ​​രു​​ന്നു. ചി​​ല ഓ​​ഫീ​​സു​​ക​​ൾ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​തു​​മു​​ണ്ട്.

മു​​ന്ന​​റി​​യി​​പ്പു​​ക​​ളി​​ൽ ഏ​​റ്റ​​വും ആ​​ദ്യ​​ത്തേ​​താ​​ണു യെ​​ല്ലോ അ​​ല​​ർ​​ട്ട്. കാ​​ലാ​​വ​​സ്ഥ പ്ര​​തി​​കൂ​​ല​​മാ​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ജ​​ന​​ങ്ങ​​ളും വി​​വി​​ധ ഓ​​ഫീ​​സു​​ക​​ളും എ​​ന്തി​​നും ത​​യാ​​റാ​​യി​​രി​​ക്ക​​ണം എ​​ന്ന മു​​ന്ന​​റി​​യി​​പ്പാ​​ണ് യെ​​ല്ലോ അ​​ല​​ർ​​ട്ടി​​ലൂ​​ടെ ന​​ൽ​​കു​​ന്ന​​ത്.

ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് ദു​​രി​​ത​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് സ്വ​​യം ത​​യാ​​റാ​​യി​​രി​​ക്കാ​​ൻ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന ര​​ണ്ടാം​​ഘ​​ട്ട മു​​ന്ന​​റി​​യി​​പ്പാ​​ണ്. ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചാ​​ൽ ഏ​​തു സ​​മ​​യ​​വും പ്ര​​ദേ​​ശം വി​​ട്ടു​​പോ​​കാ​​ൻ ആ​​ളു​​ക​​ൾ ത​​യാ​​റാ​​യി​​രി​​ക്ക​​ണം. ക​​ന​​ത്ത മ​​ഴ​​യ്ക്കും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നു​​മു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഇ​​ത​​റി​​യി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​ര​​മൊ​​രു മു​​ന്ന​​റി​​യി​​പ്പി​​ലാ​​ണു കോ​​ട്ട​​യ​​മി​​പ്പോ​​ൾ.

റെ​​ഡ് അ​​ല​​ർ​​ട്ട് കാ​​ലാ​​വ​​സ്ഥ പ്ര​​തി​​കൂ​​ല​​മാ​​യി​​രി​​ക്കു​​ന്പോ​​ൾ ന​​ൽ​​കു​​ന്ന മു​​ന്ന​​റി​​യി​​പ്പു​​ക​​ളി​​ൽ ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തേ​​താ​​ണ്. കാ​​റ്റ്, പെ​​രു​​മ​​ഴ, വെ​​ള്ള​​പ്പൊ​​ക്കം, മ​​ല​​യി​​ടി​​ച്ചി​​ൽ, ഉ​​രു​​ൾ​​പൊ​​ട്ട​​ൽ തു​​ട​​ങ്ങി​​യ​​വ​​യൊ​​ക്കെ​​യു​​ണ്ടാ​​കു​​മെ​​ന്ന അ​​റി​​യി​​പ്പാ​​ണി​​ത്.

ഇ​​തു ല​​ഭി​​ച്ചാ​​ൽ ഉ​​ട​​ൻ ദു​​രി​​ത​​ബാ​​ധി​​ത മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ളു​​ക​​ൾ മാ​​റേ​​ണ്ട​​താ​​ണ്. റെ​​ഡ് അ​​ല​​ർ​​ട്ട് മു​​ന്ന​​റി​​യി​​പ്പു​​ണ്ടെ​​ങ്കി​​ൽ ആ​​ശു​​പ​​ത്രി​​ക​​ളും ആം​​ബു​​ല​​ൻ​​സും ഉ​​ൾ​​പ്പെ​​ടെ സം​​വി​​ധാ​​ന​​ങ്ങ​​ൾ ഒ​​രു​​ങ്ങി​​നി​​ൽ​​ക്ക​​ണം.

അ​​വ​​ധി​​യി​​ലു​​ള്ള പോ​​ലീ​​സ്, ഫ​​യ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തി​​രി​​കെ ഓ​​ഫീ​​സി​​ലെ​​ത്ത​​ണം. രാ​​ത്രി​​കാ​​ല ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം വ​​രും. കു​​ന്നു​​ക​​ളി​​ലും പാ​​ല​​ങ്ങ​​ളി​​ലും ജ​​ന​​ങ്ങ​​ളെ ത​​ങ്ങാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല.

എ​​ന്താ​​യാ​​ലും മ​​ഴ കാ​​റ്റു​​കൊ​​ണ്ടു​​പോ​​യി എ​​ന്ന അ​​റി​​യി​​പ്പ​​ല്ലാ​​തെ ജി​​ല്ല​​യി​​ൽ മ​​ഴ​​യി​​ല്ല. വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കു​​ടി​​വെ​​ള്ള​​വു​​മി​​ല്ല. പ്ര​​ധാ​​ന ന​​ദി​​ക​​ളാ​​യ പ​​ന്പ​​യും അ​​ഴു​​ത​​യും മ​​ണി​​മ​​ല​​യും മീ​​ന​​ച്ചി​​ലും മെ​​ലി​​ഞ്ഞൊ​​ഴു​​കുന്നു​​ണ്ടെ​​ന്നു മാ​​ത്രം.