മറ്റൊരു പ്രണയ ദുരന്തം :- വീട്ടുകാരുടെ സമ്മതമില്ലാതെ കാമുകിയെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടുവരും എന്ന് യുവാവ്‌ ഭീഷണി മുഴക്കിയത്തിൽ അമ്മയും സഹോദരനും മണ്ണെണ്ണ ഒഴിച്ചു സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു . മകൻ അറസ്റ്റിൽ

മറ്റൊരു പ്രണയ ദുരന്തം :-  വീട്ടുകാരുടെ സമ്മതമില്ലാതെ കാമുകിയെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടുവരും എന്ന് യുവാവ്‌ ഭീഷണി മുഴക്കിയത്തിൽ അമ്മയും സഹോദരനും  മണ്ണെണ്ണ ഒഴിച്ചു സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു . മകൻ അറസ്റ്റിൽ

പൊൻകുന്നം: കുടുംബവഴക്കിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ അമ്മയും മകനും മരിച്ചു.സംഭവത്തെ തുടർന്ന് നാട്ടുകാർ കൈകാര്യം ചെയ്ത മൂത്തമകൻ ജോബിനെ പോലീസ് അറസ്റ്റ് ചെയ്ത്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിനു ശേഷം കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

നെടുമാവ് മുണ്ടുപറമ്പിൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ലിസി (49) ഇളയ മകൻ ജിബിൻ (20 )എന്നിവരാണ് മരിച്ചത്. അമ്മയും ഇളയ മകനും ജോബിന്റെ പ്രണയ ബന്ധത്തെ ചോദ്യം ചെയ്തിരുന്നു വീട്ടുകാർ ആത്മഹത്യ ചെയ്താലും താൻ കാമുകിയെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വരുമെന്നും ബന്ധം അംഗീകരിച്ചില്ലെങ്കിൽ വീട് വിട്ടു പോകുമെന്നും മൂത്തമകൻ ഭീഷണി മുഴക്കിയിരുന്നതായി പോലീസ് പറഞ്ഞു.തുടർന്നുണ്ടായ വഴക്കിലാണ് ലിസിയും ജിബിനും മണ്ണെണ്ണ ഒഴിച്ചു സ്വയം തീ കൊളുത്തിയതെന്നു പറയുന്നു.

ജിബിൻ ഇന്നലെ പുലർച്ചെ രണ്ടിനും,ലിസി ഇന്നലെ വൈകിട്ടു മൂന്നു മണിയോടെയുമാണ് മരിച്ചത്.ഇരുവർക്കും 90 % ത്തിലേറെ പൊള്ളലേറ്റിരുന്നു .ലിസി ഭർത്താവും മക്കളുമായി ഇടുക്കി ചീന്തലാർ ഭാഗത്തു താമസിക്കുകയായിരുന്നു.എട്ടുവർഷം മുൻപ് ഭർത്താവുമായി പിണങ്ങി മക്കളുമൊത്തു പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു .അഞ്ചു മാസം മുൻപാണ് ഇവർ പൊൻകുന്നത്തിനു സമീപം പതിനേഴാം മൈലിൽ താമസത്തിനെത്തിയത് .

ലിസിയുടെയും ജിബിന്റെയും സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് ചിന്നാർ നാലാം മൈൽ സെന്റ്‌ ജോർജ് കത്തോലിക്കാ പള്ളിയിൽ നടന്നു.സംഭവത്തിനു കാരണക്കാരനാണെന്ന് ആരോപിച്ചു മൂത്ത മകൻ ജോബിനെ നാട്ടുകാർ കൈകാര്യം ചെയ്തിരുന്നു.

1-web-athmahatya

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)