പെരുന്തേനരുവിയില്‍ യുവാവ് മുങ്ങി മരിച്ചു.

പെരുന്തേനരുവിയില്‍ യുവാവ്  മുങ്ങി മരിച്ചു.

എരുമേലി / ചാത്തന്‍തറ : പെരുന്തേനരുവിയില്‍ എരുമേലി മുട്ടപ്പള്ളി സ്വദേശി യുവാവ് മുങ്ങിമരിച്ചു. എരുമേലി- തുലാപ്പള്ളി റൂട്ടില്‍ ഓടുന്ന സൈന്റ്റ് അൽഫോൻസ് എന്ന സ്വകാര്യ ബസ് ജീവനക്കാനായ മുക്കുട്ടുതറ പാണനിലാവ് കോയിക്കലത്ത് പ്രസാദ് ചന്ദ്രനാണ് (45) മരിച്ചത്.

വ്യാഴാഴ്ച്ച മൂന്നു മണിയോട് കൂടി പെരുന്തേനരുവി ഡാമിലാണ് പ്രസാദിന്റെ ശരീരം കണ്ടെത്തിയത്. ഡാമിന്റെ ചതുപ്പ് നിലത്ത് വഴുതി . പ്രസാദ് ഡാമിലേക്ക് വീണതെന്ന് ചിലർ പറയുന്നു. എന്നാൽ പ്രസാദ് ഡാമിലേക്ക് ചാടിയതാണെന്നും ചിലർ പറയുന്നുണ്ട് . ഹരിപ്രസാദ് അടുത്ത കാലത്തു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ഡാം കാണുവാന്നെത്തിയ സമീപവാസികളാണ് പ്രസാദിന്റെ ഡാമില്‍ കിടക്കുന്നതു കണ്ടെത്തിയത്.

റാന്നി ഫയര്‍ ഫോഴ്‌സും. വെച്ചുച്ചിറ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പ്രസാദിന്റെ മൃതദ്ദേഹം കരയ്‌ക്കെത്തിച്ചത് . സംസ്കാരം നടത്തി ഭാര്യ അജിത (രാജി) മക്കള്‍ ഹരിപ്രസാദ് , ശ്രീപ്രസാദ്