കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്‌മന്റ് പ്രതിഭാ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്‌മന്റ് പ്രതിഭാ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ രൂ​പ​ത​യി​ലെ 320 വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. കാഞ്ഞിരപ്പള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ച് നടന്ന പ്ര​തി​ഭാ സം​ഗ​മം പരിപാടിയിൽ വച്ചാണ് ആദരവ് നൽകിയത്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തു .

ഭാവിയെ അറിഞ്ഞു പ്രവര്‍ത്തിച്ചാലേ വ്യക്തികള്‍ക്കായാലും പ്രസ്ഥാനങ്ങള്‍ക്കായാലും പുരോഗതി പ്രാപിക്കാന്‍ കഴിയൂ എന്നും ഇനിവരുന്ന ലോകം എങ്ങനെയായിരിക്കും എന്നതില്‍ ധാരണയുണ്ടാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണം. നല്ല വായനവും നിരീക്ഷണവും ഇതിനാവശ്യമാണ്. വിദേശത്തുള്ള തൊഴില്‍ സാധ്യതകളും നമ്മുടെ രാജ്യത്തുള്ള തൊഴില്‍ സാധ്യതകളും മനസിലാക്കുവാന്‍ സാധിക്കണമെന്നും മാര്‍ അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഫാ. ബിന്നി കയ്യാനിയില്‍ ” മാനസികാരോഗ്യവും വിദ്യാഭ്യാസവും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സെന്റ് ഡൊമിനിക്‌സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സാബുക്കുട്ടി മാത്യു, ഹെഡ്മാസ്റ്റര്‍ സിബിച്ചന്‍ ജേക്കബ്, മേരികുളം സെന്റ് മേരീസ് എച്ച്എസ് ഹെഡ്മിസ്ട്രസ് സെലീനാ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍ സ്വാഗതവും അക്കാഡമിക് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ജയറാണി കെ. നന്ദിയും പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷയില്‍ 147 വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു പരീക്ഷയില്‍ 173 വിദ്യാര്‍ഥികള്‍ക്കുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

LINKS