കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി


കാഞ്ഞിരപ്പള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ അക്രമം അഴിച്ചുവിട്ട വരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ചും യോഗവും നടത്തി. നൈനാർ പള്ളി വളപ്പിൽ. നിന്നും ആരംഭിച്ച റാലിയെ തുടർന്ന് പേട്ട കവലയിൽ ചേർന്ന യോഗം നൈനാർ പള്ളി ചീഫ് ഇമാം അൽ ഹാഫിസ് ഇഗ്ജാ സുൽ കൗസരി ഉൽഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ അധ്യക്ഷനായി.സെക്രട്ടറി മുഹമ്മദ് ഫെയ്സി സ്വാഗതം പറഞ്ഞു.ഫാദർ ഡോ: മാത്യു വാഴക്കുന്നം മുഖ്യ പ്രഭാഷണം നടത്തി.