“ഇലയുണ്ട് സദ്യയില്ല” ; പ്രവാസി ലീഗ് പ്രതീകാത്മക സമരം നടത്തി

“ഇലയുണ്ട് സദ്യയില്ല” ; പ്രവാസി ലീഗ്  പ്രതീകാത്മക സമരം നടത്തി


പൊൻകുന്നം: “ഇലയുണ്ട് സദ്യയില്ല ” പ്രവാസി ലീഗ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സമരം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്‌ഘാടനം നിർവഹിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളോട് പിണറായി സർക്കാർ കാണിക്കുന്ന വിവേചനപരമായ നിലപാട് തുടരുകയാണങ്കിൽ പ്രവാസി ലീഗ് ശക്തമായ പ്രക്ഷോപം തുടരുമെന്ന് അദ്ദേഹം പറത്തു
യോഗത്തിൽ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ എൻ എം ഷരീഫ്, ജില്ലാ പ്രസിഡന്റ് പി.പി ഇസ്മായിൽ, ജില്ലാ ജനറൽ സെക്ര. അഫ്സൽ വെള്ളൂപ്പറമ്പിൽ, ഫസിലി പറമ്പിൽ, അനൂപ് , റ്റി.എ ഷിഹാബുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു