പ്രവാസികളുടെ അടിപൊളി ഓണാഘോഷങ്ങൾ – വീഡിയോ

പ്രവാസികളുടെ അടിപൊളി ഓണാഘോഷങ്ങൾ – വീഡിയോ

നാട്ടിൽ ഓണം ആഘോഷിക്കുന്നതിനേക്കാൾ ഒരു പടി മുന്നിലാണ് പ്രവാസികളുടെ ഓണാഘോഷങ്ങൾ .. ചിന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയും, പൊൻവെയിലും ഓണത്തുമ്പികളും അവിടെ ഇല്ലന്നേയുളളു.. മറ്റെല്ലാ വിശേഷങ്ങളും പ്രവാസികൾ അടിപൊളിയായിത്തന്നെ അവരവരുടെ സ്ഥലങ്ങളിൽ ആഘോഷിക്കുന്നു.

ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം. അതാണ് ജന്മനാട്ടില്‍ നിന്ന് അകലെയാകുമ്പോഴും ഓണം ആഘോഷസമൃദ്ധമാക്കാന്‍ അവർ ശ്രദ്ധിക്കുന്നത്. മലയാളി സമാജങ്ങളും ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ തിളക്കം കൂടുകയാണ്.

ഇംഗ്ളണ്ടിൽ സ്ഥിരതാമസമാക്കിയ കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി കടിയക്കുഴിയിൽ ബിജുവും കുടുംബവും ഇത്തവണയും പതിവുപോലെ ഇംഗ്ളണ്ടിലെ റെഡിച്ചിൽ കാഞ്ഞിരപ്പള്ളിക്കാർ ഉൾപ്പെടുന്ന 270 അംഗങ്ങൾ ഉള്ള പ്രവാസി സമൂഹത്തോടൊപ്പം മലയാളി സമാജമായ കേരളാ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പങ്കെടുത്തു മാവേലിയും, പൂക്കളങ്ങളും, തിരുവാതിരയും, വഞ്ചിപ്പാട്ടുകളും , ഓണസദ്യയായും ഒക്കെയായി ഓണം അടിപൊളിയാക്കി ..

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും തിരുവോണം മലയാളിക്ക് സന്തോഷത്തിന്റെ ദിവസമാണ്, അഭിമാനത്തിന്റെ ദിവസമാണ് … ലോകമുള്ളടത്തോളം കാലം അത് അങ്ങനെത്തന്നെയായിരിക്കും …

വീഡിയോ കാണുക ..

0

1

2

3

4

5

6

7