കുരുന്നുകൾക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി പ്രവേശനോത്സവം കെങ്കേമമാക്കി

കുരുന്നുകൾക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി പ്രവേശനോത്സവം കെങ്കേമമാക്കി

പുതിയതായി എത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി പ്രവേശനോത്സവം കെങ്കേമമാക്കി

കാഞ്ഞിരപ്പള്ളി : ഒന്നാം ക്ലാസ്സിൽ ആദ്യാക്ഷരം കുറിക്കുവാൻ പുതിയതായി എത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്കൂളിലെ പ്രവേശനോത്സവം കെങ്കേമമാക്കി. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നത് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്കൂളിലാണ്.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നടത്തിയത് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിൽ വച്ചാണ്. പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ വൃക്ഷതൈ നട്ടുകൊണ്ടാണ് പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തത്. കുട്ടികൾ അവതരിപ്പിച്ച ഔദ്യോഗിക സ്കൂൾ പ്രവേശനോത്സഗാനത്തിന്റെ ദൃശ്യവിഷ്കാരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. .

പ്രകൃതി സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്ന രീതിയിലാണ് ഉദ്‌ഘാടന പരിപാടികൾ ക്രമീകരിച്ചിരുന്നത്. എല്ലാ കുട്ടികൾക്കും കടലാസുകൊണ്ടു നിർമ്മിച്ച പേനകൾ സമ്മാനമായി നൽകി. പേനയ്ക്കുള്ളിൽ പച്ചക്കറിയുടെ വിത്തുകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ, ഉപയോഗം കഴിഞ്ഞു എറിഞ്ഞു കളഞ്ഞാൽ പോലും നിലത്തുവീണു വിത്തുകൾ മുളച്ചു ചെടികൾ ആകും എന്നതിനാൽ അവ പ്രകൃതിയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

സ്കൂള്‍ അധികൃതരുടെയും പിടിഎയുടെയും നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂളിൽ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ബലൂണ്‍, മധുര പലഹാരങ്ങള്‍, വർണതൊപ്പി എന്നിവ നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്. വര്‍ണക്കുടകളും പുത്തന്‍ ബാഗുകളുമായി സ്കൂള്‍ പടിക്കലെത്തിയപ്പോള്‍ ചില കുട്ടികള്‍ ആദ്യമൊന്നു മടിച്ചെങ്കിലും സ്വീകരണത്തിന്റെ പകിട്ടുകണ്ട് പരിഭവങ്ങള്‍ മാറ്റിവച്ച് പിന്നീട് ക്ളാസുകളില്‍ പ്രവേശിച്ചു. അപരിചിതരായി സ്‌കൂളിൽ എത്തിയ പല കുട്ടികളും കുറഞ്ഞ സമയത്തിനുള്ളിൽ മറ്റുള്ള കുട്ടികളുമായി ഇണങ്ങിച്ചേർന്നു പുതിയ കൂട്ടുകെട്ടുകൾ സ്ഥാപിച്ച് അവരുടെ ചെറിയ ലോകത്തേക്ക് ആഹ്ലാദപൂർവം പ്രവേശിച്ചതോടെ മാതാപിതാക്കൾക്ക് ആശ്വാസമായി.

പ്രവേശനോത്സവ സുന്ദരകാഴ്ചകൾ ..

{]thit\mÕh kpµcImgvNIÄ .

പ്രവേശനോത്സവ സുന്ദരകാഴ്ചകൾ ..