പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ് ) യുടെ മുൻ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണിൽ എം എസ് കുട്ടപ്പൻ (80) നിര്യാതനായി

പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ്  ) യുടെ മുൻ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണിൽ എം എസ് കുട്ടപ്പൻ (80)  നിര്യാതനായി


എരുമേലി : പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ് ) യുടെ മുൻ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണിൽ എം എസ് കുട്ടപ്പൻ (80) നിര്യാതനായി. സംസ്കാരം നാളെ ( ആഗസ്റ്റ് 3, തിങ്കൾ ) രാവിലെ പത്തിന് വിട്ടിൽ അന്ത്യോപചാര ചടങ്ങുകൾക്ക് ശേഷം ഇരവിപേരൂർ പിആർഡിഎസ് ശ്‌മശാനത്തിൽ.

കെഎസ്ഇബി യിൽ സുപ്രണ്ടന്റ് ആയാണ് വിരമിച്ച എം എസ് കുട്ടപ്പൻ ദീർഘ കാലം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃ തലങ്ങളിൽ പ്രവർത്തിച്ചു. മുട്ടപ്പള്ളി ഉൾപ്പെടെ ഒട്ടേറെ പ്രദേശങ്ങളിൽ സഭയുടെ സ്ഥാപക രൂപീകരണങ്ങളിൽ നേതൃത്വം നൽകി. സാംസ്‌കാരിക സാമുദായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
മുട്ടപ്പള്ളി ഗവ. എൽ പി സ്കൂൾ അദ്ധ്യാപികയായിരുന്നു രാജമ്മയാണ് ഭാര്യ. മക്കൾ – ഡോ. സുരേഷ് കുമാർ (കോട്ടയം മെഡിക്കൽ കോളേജ് കാൻസർ ചികിത്സാ വിഭാഗം അസി. പ്രൊഫസർ ), രാജേഷ് കുമാർ (വ്യവസായ വകുപ്പ്, കോഴിക്കോട് ), സുമേഷ് കുമാർ (സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ശാഖ മാനേജർ ).
മരുമക്കൾ : ഡോ. സുധ (ഗൈനക്കോളജി, കോട്ടയം മെഡിക്കൽ കോളേജ് ), സുജ (റബർ ബോർഡ് ), ഡോ. നവജീവനറാണി.