പ്രീ റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിന് തുടക്കമായി

പ്രീ റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിന് തുടക്കമായി

മുണ്ടക്കയം: റിപ്പബ്‌ളിക് ദിന പരേഡിന് മുന്നോടിയായി നാഷണൽ സർവ്വീസ് സ്‌കീം പ്രീ റിപ്പബ്ലിക് ദിന പരേട് ക്യാമ്പിന് മുരിക്കുംവയൽ ശ്രീശബരീശ കോളജിൽ തുടക്കമായി. ഡോ.ആർ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ് റീജിണൽ ഡയറക്ടർ ജി.പി സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഓഫീസർ കെ.സാബുകുട്ടൻ, സി.ആർ ദിലീപ്കുമാർ, പ്രഫ. എം.എസ് വിശ്വംഭരൻ, കെ.കെ വിജയൻ, ഡോ.പി സവിത, കെ. തിരുമലൈ രാജ്കുമാർ, ഡി.കാർത്തികേയൻ, വി.ജി ഹരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.