വൈദികർക്കു കുന്പസാര രഹസ്യം വെളിപ്പെടുതുവാൻ അനുമതി നല്കിയേക്കും

വൈദികർക്കു കുന്പസാര രഹസ്യം വെളിപ്പെടുതുവാൻ അനുമതി നല്കിയേക്കും

വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ മുൻ നിർത്തി ചർച്ച ഓഫ് ഇംഗ്ലണ്ട് വൈദികർക്കു കുന്പസാര രഹസ്യം വെളിപെടുതുവാൻ അനുമതി നല്കുന്നതിനായി ആലോചിക്കുന്നു . പ്രധാനമായും കുഞ്ഞുങ്ങളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിൽ ഉള്ള രഹസ്യങ്ങൾ സമൂഹ നന്മക്കു വേണ്ടി വൈദികർ അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിന് വെളിപെടുത്തണം എന്നാണ് ആവശ്യം .

നാനൂറു വർഷങ്ങൾ ആയി ക്രിസ്തവ സഭയിൽ നില നില്ക്കുന്ന നിയമമാണ് കുന്പസാര രഹസ്യം ഒരു വൈദികൻ ഒരിക്കലും വെളിപ്പെടുതുവാൻ പാടില്ല എന്നുള്ളത് . വൈദികരെ പൂർണമായി വിശ്വസിച്ചുകൊണ്ടു ഒരു ക്രിസ്തവ വിശ്വാസി തന്റെ പാപങ്ങൾ പൂര്ണമായും വൈദികനൊട് ഏറ്റു പറഞ്ഞു , പ്രായശ്ചിതം ചെയ്തു പാപമോചനം പ്രാപിക്കുന്ന ഒരു കൂദാശയാണ് കുന്പസാരം. പുറത്തു അറിഞ്ഞാൽ ജയിൽ ശിക്ഷയോ , തൂക്കുമാരമോ വരെ കിട്ടാവുന്ന പാപങ്ങൾ വരെ പലരും വൈദികരോട് കുന്പസാരത്തിൽ വെളിപ്പെടുതാറുണ്ട്.

എന്നാൽ ഇത് പലരും ദുരുപയോഗം ചെയ്യുന്നുണ്ട് . എന്ത് പാപം ചെയ്താലും വൈദികന്റെ അടുത്ത് ചെന്ന് കുംബസരിച്ചു പാപത്തിൽ നിന്നും മോചനം നേടിയിട്ടു വീണ്ടും അതേ പാപം ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് പലരും ധരിചിരിക്കുനത് . അങ്ങനെ കുന്പസാരം പാപം ചെയ്യുവാനുള്ള മറയാക്കുന്ന പലർക്കും ഈ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കും.

കഴിഞ്ഞ വര്ഷം കുഞ്ഞുങ്ങളെ ലൈഗികമായി പീഡിപ്പിച്ച കേസുകൾ അന്വേഷിച്ച ചർച്ച ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് ജോണ്‍ ഗ്ലാട്വിൻ ആണ് ഈ നിയമം പ്രവർതികമാക്കുവാൻ മുൻകൈ എടുക്കുന്നത് . അടുത്ത നവംബർൽ നടക്കുന്ന സിനഡിൽ ഇതേ പറ്റിയുള്ള തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു .
എന്നാൽ യാഥാസ്ഥികർ ഇതിനെ എതിർക്കുവാൻ ഇടയുണ്ട് . സഭയുടെ പാരംബര്യ വിശ്വാസങ്ങൾ തിരുത്തുവാൻ പാടില്ല എന്ന് അവർ വാദിക്കുന്നു .

എന്നാൽ ചർച്ച ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് ജോണ്‍ ഗ്ലാട്വിൻ കൊണ്ടുവന്ന ഈ നിർദെശത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആംഗ്ലിക്കൻ ചർച്ച ഓഫ് ഓസ്ട്രേലിയ രംഗത്ത് വന്നു. വൈദികർക്കു കുന്പസാര രഹസ്യം അത്യാവശ്യ സന്ദർഭങ്ങളിൽ പോലീസിന് വെളിപ്പെടുതുവാൻ അവർ അനുമതി നല്കി കഴിഞ്ഞു

. താൻ കുന്പസാരത്തിലൂടെ അറിഞ്ഞ പാപങ്ങൾ , അത് എത്ര വലുതാണെങ്കിലും വൈദികൻ ഒരിക്കലും പുറത്തു വെളിപ്പെടുതുവാൻ പാടില്ല എന്നതാണ് നിയമം. എന്നാൽ പുതിയ നിയമം വന്നാൽ, ആ രഹസ്യങ്ങൾ പുറത്തു പറയേണ്ടി വന്നാൽ സമൂഹത്തിൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ട്ടിചേക്കും. പല പകൽമന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞു വീഴും. പലരും ജയിലിനുള്ളിൽ ആകും . ജയിലിൽ കിടക്കുന്ന പല നിരപരാധികളും പുറത്തു വരും, തെളിയാത്ത പല കുറ്റങ്ങളും തെളിയും, പലരുടെയും കുടുംബ ബന്ധങ്ങൾ പൊട്ടിതകരും …. പലരും ആത്മഹത്യ ചെയ്യേണ്ടി വരും …

ഇതിനെക്കാൾ ഉപരി പല വൈദികരുടെയും ജീവൻ തന്നെ അപകടത്തിൽ ആകും. തങ്ങളുടെ കുന്പസാര രഹസ്യം വെളിപ്പെടുതുമോ എന്ന് ഭയന്ന് പല കുറ്റവാളികളും തങ്ങൾ കുന്പസാരിച്ച വൈദികരെ അപായപ്പെടുതുവാൻ ശ്രമിച്ചേക്കും ..