മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെ പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. എസ്. വിശ്വംഭരന്‍ നിര്യാതനായി

മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെ  പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. എസ്. വിശ്വംഭരന്‍ നിര്യാതനായി

മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെ പ്രിന്‍സിപ്പാളും പ്രസിദ്ധ എഴുത്തുകാരനും ചിന്തകനും പ്രഭാഷകനും ആയിരുന്ന പ്രൊഫ. എം. എസ്. വിശ്വംഭരന്‍ (62) നിര്യാതനായി. ഐക്യ മലഅരയ മഹാസഭയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു പ്രൊഫ. എം. എസ്. വിശ്വംഭരൻ. എറണാകുളം മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൾ ആയിരുന്ന വിശ്വംഭരൻ മുരിക്കുംവയല്‍ ശബരിശ കോളജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ശ്രീ ശബരീശ കോളേജിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കുവാൻ എത്തിയിരുന്നു. .

കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എരുമേലി സോണി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.

ഇടുക്കി ജില്ലയിലെ മുട്ടം Govt Poly ൽ കെമിസ്ട്രി അദ്ധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കോട്ടയം, പാലാ, കുമളി സർക്കാർ കോളേജുകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2007 ൽ കോട്ടയം ഗവ: കോളേജിന്റെ പ്രിൻസിപ്പലും Collegiate education ന്റെ deputy directorഉം ആയി. 2009 ൽ എറണാകുളം മഹാരാജാസ് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ എറണാകുളം, കോട്ടയം ജില്ലകളിലെ Collegiate education ന്റെ director സ്ഥാനവും വഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കോളേജ് ക്ലസ്റ്റർ ചെയർമാൻ ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. ഈ കാലഘട്ടത്തിൽ ധാരാളം പഠനപ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ അദ്ദേഹത്തിനു കഴിയുകയും അതിൽ മഹാരാജാസ് കോളേജ് ക്യാംപസിൽ നടപ്പിലാക്കിയ കരനെൽ കൃഷി ജൈവകൃഷി എന്നിവ മാധ്യമശ്രദ്ധ ആകർഷിക്കുകയും എറണാകുളം ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും സമാന പരീക്ഷണങ്ങൾക്ക് പ്രചോദനമാവുകയും ചെയ്തു. പൂനെ യൂണിവേഴ്സിറ്റി 1989ൽ നടത്തിയ ദേശിയ തല വിദ്യാഭ്യാസ വർക്ക്ഷോപ്പിൽ പങ്കെടുത്ത അദ്ദേഹം മഹാരാഷ്ട്രയിലെ Integration NSS Campലെ Contingent leader മാരിൽ ഒരാളായിരുന്നു.അദ്ദേഹം മികച്ച എഴുത്തുകാരനും ചിന്തകനും പ്രഭാഷകനും ആയിരുന്നു.

സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ഇരുമ്പൂന്നിക്കരെയുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ .

 

Prof. M S Viswambharan
Principal (Rtd. Deputy Director, Collegiate Education)He entered into Government Service as Lecturer in Chemistry in Government Polytechnic College, Muttom, Idukki (Dist). He served as senior Grade Lecture in Chemistry in Government College Kottayam, Selection Grade Lecturer in Government Polytechnic Colleges at Kottayam,Pala,Kumily (Idukki District).Associate Professor in Chemistry in Govt. Rajiv Gandhi Institute of Technology(Govt Engineering college ) Kottayam,  and Govt. College Kottayam. He worked as Principal in-charge at Govt. Polytechnic College, Kumily and the project officer of Community Polytechnic scheme center at Kumily. He has been promoted as principal and joined as such in Govt. College, Kottayam during the year 2007 and also was in-charge of the Deputy Director of Collegiate Education Kottayam. He joined as Principal in Govt. College Manimalakunnu, Ernakulam Dist from where he has been promoted as Special Grade Principal of Maharajas College Ernakulam in the year 2009. During that period he was in charge of Deputy Director of Collegiate Education of both Ernakulam and Kottayam also. He has been nominated as Chairman of Cluster of Colleges, in Ernakulam under Higher Education council of Kerala State. During that period he could implement many academic activities in various departments in the member colleges Paddy cultivation, Plantation and organic cultivation in the college campus of Maharajas College during this Period came to be a good appreciation and got complete media coverage and which is pulsed in many educational institutions both school, and college in Ernakulam district. He had participated in the National level Educational work shop conducted at Pune University in 1989. He was one of the contingent leaders of National Integration NSS camp held at Amrutha Vahini Engineering College, Maharashtra State.

 

 

..