കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്‌സ് കോളേജിലെ മുന്‍ മലയാളം പ്രൊഫസര്‍ പ്രൊഫ. കെ. എ. ഡൊമിനിക് (83) കല്ലൂകുളങ്ങര നിര്യാതനായി

കാഞ്ഞിരപ്പള്ളി  സെയിന്റ് ഡൊമിനിക്‌സ് കോളേജിലെ മുന്‍ മലയാളം പ്രൊഫസര്‍ പ്രൊഫ. കെ. എ. ഡൊമിനിക് (83) കല്ലൂകുളങ്ങര നിര്യാതനായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്സ് കോളേജിലെ മുൻ മലയാളം പ്രൊഫസർ പ്രൊഫ. കെ. എ. ഡൊമിനിക് (83) കല്ലൂകുളങ്ങര നിര്യാതനായി . പ്രസിദ്ധ സാമൂഹ്യ പ്രവർത്തകനും, വാഗ്മിയും, സാഹിത്യകാരനും, ഗ്രന്ഥകാരനുമായിരുന്നു അദ്ദേഹം.

സംസ്കാര ശുശ്രൂഷകൾ (04-04-2018 ബുധൻ ) ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് മണ്ണാറക്കയത്തുള്ള സ്വവസതിയിൽ നിന്നാരംഭിക്കുന്നതും, തുടർന്ന് ചിറക്കടവ് താമരകുന്നു ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ റോസമ്മ ഡൊമിനിക് ( റിട്ട. ടീച്ചർ സൈന്റ്റ് മേരീസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി) ചെങ്ങളം പുളിക്കൽ കുടുംബാംഗമാണ്.
മക്കൾ : . ജാനറ്റ് ഡൊമിനിക് ( ടീച്ചർ, സൈന്റ്റ് ജോർജ് ഹൈസ്കൂൾ മുക്കളം), ജാൻസി റോസ്, എഞ്ചിനീയർ, വി എസ് എസ് സി, തിരുവനന്തപുരം, ജാസ്മിൻ തെരേസ, പെരുമാലിൽ. ( പെരുമാലിൽ സ്കാൻസ് ആൻഡ് ഡയഗണോസ്റ്റിക് സെന്റർ, പിറവം)

മരുമക്കൾ : സാബു ജോർജ്, കാവിപുരയിടം, KRWSA, തൊടുപുഴ, ചെറിയാൻ പി തോമസ്, മുളമൂട്ടിൽ, KSEB, തിരുവനന്തപുരം, ആന്റണി സിറിയക് , പെരുമാലിൽ ( പെരുമാലിൽ സ്കാൻസ് ആൻഡ് ഡയഗണോസ്റ്റിക് സെന്റർ, പിറവം) .