പ്ര​ഫ. കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ഏ​ഴാം ച​ര​മ​വാ​ര്‍​ഷി​കത്തോടനുബന്ധിച്ച് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും

പ്ര​ഫ. കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ഏ​ഴാം ച​ര​മ​വാ​ര്‍​ഷി​കത്തോടനുബന്ധിച്ച്   കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും


കാ​ഞ്ഞി​ര​പ്പ​ള്ളി: എം​എ​ല്‍​എ​യും മ​ന്ത്രി​യും ഡ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി​രു​ന്ന പ്ര​ഫ. കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ഏ​ഴാം ച​ര​മ​വാ​ര്‍​ഷി​കം കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് ട്ര​സ്റ്റി​ന്‍റെ​യും കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വെള്ളിയാഴ്ച ന​ട​ത്തും.

ആ​റു​ പ​തി​റ്റാ​ണ്ട് കേ​ര​ള രാ​ഷ്ട്രീ​യ – സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ.​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച​വ​രെ ആ​ദ​രി​ച്ചു​ വ​രു​ന്നു. ഇ​ക്കൊ​ല്ലം‌ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് സെ​ന്‍റ​റാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​യും കെ.​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ ക​റു​ക​ച്ചാ​ലി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​തതി​ട​ങ്ങ​ളി​ല്‍ എ​ത്തി ആ​ദ​രി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വെള്ളിയാഴ്ച രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ജ​യാ ശ്രീ​ധ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.