മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഡോ.എൻ .ജയരാജ് MLA ആദരിച്ചു.

മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ ഡോ.എൻ .ജയരാജ് MLA  ആദരിച്ചു.


ചെറുവള്ളി: കെ.എം.മാണി സ്റ്റഡി സെന്ററിന്റെയും പ്രഫ.നാരായണ കുറുപ്പ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്. എസ്.എൽ. സി.ക്കും , പ്ലസ് ടു നും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ എല്ലാ വിദ്യാർത്ഥി കളെയും കേരള കോൺഗ്രസ് (എം) ചിറക്കടവ് പഞ്ചായത്ത് മൂലേപ്ലാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. എൻ .ജയരാജ് MLA ആദരിച്ചു .


കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാജി പാമ്പൂരി ,ജോർജ്കുട്ടി പൂതക്കുഴി ,ലാജി മാടത്താനിക്കുന്നേൽ , ശ്രീകാന്ത് എസ് ബാബു , രാഹുൽ.ബി.പിള്ള , തോമസ് പാട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു .