ബേബി വട്ടയ്ക്കാട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി, സി. പി. എം പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസില്‍, ബഹളം, വാക്കേറ്റം…

ബേബി വട്ടയ്ക്കാട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി, സി. പി. എം പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസില്‍, ബഹളം, വാക്കേറ്റം…

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 22-ാംവാര്‍ഡംഗം ബേബി വട്ടയ്ക്കാട്ടിനെതിരെ പ്രതിഷേധവുമായി വാര്‍ഡിലെ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലെത്തി . പഞ്ചായത്ത് കമ്മിറ്റിക്കിടെ പ്രതിഷേധമറിയിക്കാന്‍ എത്തിയ സമരക്കാരുടെ പ്രതിനിധികളും പഞ്ചായത്തംഗവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പഞ്ചായത്തംഗത്തിന്റെ വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തിയത്. വാര്‍ഡിലെ വിവിധ പദ്ധതികളില്‍ പഞ്ചായത്തംഗത്തിന്റെ അഴിമതിയും, പക്ഷാപാതപരമായ നിലപാടും ആരോപിച്ച് വാര്‍ഡംഗം ബേബി വട്ടയ്ക്കാട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നൂറോളം വരുന്ന സമരക്കാര്‍ പഞ്ചായത്ത് ഓഫിസിലെത്തിയത്.

22-ാം വാര്‍ഡില്‍ ഭൂജല വകുപ്പ് മുഖേന നടപ്പിലാക്കിയ ആക്കാട്ട് കുടിവെള്ള പദ്ധതിയ്ക്ക് ഗുണഭോക്തൃ വിഹിതം ആവശ്യമില്ലെന്നിരിക്കേ, പദ്ധതിയുടെ പേരില്‍ വാര്‍ഡംഗം ഗുണഭോക്താക്കളില്‍ നിന്നും പണം പിരിച്ച് അഴിമതി നടത്തുന്നുവെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. മറ്റു പദ്ധതിക്ക് വേണ്ടിരൂപീകരിച്ച സൊസൈറ്റിയെ പദ്ധതിയുടെ നടത്തിപ്പ് ഏല്‍പ്പിക്കാതെ ,ആക്കാട്ട് കുടിവെള്ള പദ്ധഥിക്ക് വേണ്ടി മാത്രം സൊസൈറ്റി രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടാതെ വാര്‍ഡില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കാപ്പുകാട്ട് പാലം സ്വകാര്യ വ്യക്തിക്ക് മാത്രം ഉപയോഗിക്കത്തക്ക വിധത്തില്‍ പുറമ്പോക്ക് സ്ഥലം കെട്ടിയടച്ചത് തുറക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

കെട്ടിയടച്ച സ്ഥലം പുറമ്പോക്കാണെന്ന് താലൂക്ക് സര്‍വ്വേയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണെന്നും സമരക്കാര്‍ പറഞ്ഞു. കൂടാതെ വാര്‍ഡിലെ ഇരുപതോളം കുടുംബാംഗങ്ങള്‍ക്ക് ജോലി ചെയ്തുകൊണ്ടിരുന്ന കരി സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്തംഗം ശ്രമിക്കുന്നതായും ഇത് തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

സമരക്കാരുടെ ആവശ്യങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ അറിയിക്കാന്‍ പ്രസിഡന്റ് അനുമതിയും നല്‍കി. ആവശ്യങ്ങള്‍ അറിയിക്കാന്‍ കമ്മിറ്റി യോഗത്തില്‍ പ്രവേശിച്ച സമരസമതി പ്രതിനിധികളും, പഞ്ചായത്തംഗവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ഷാജന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റിയെയും നിയോഗിച്ചു. ഇതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

1-web-protest-aganist-Baby-Vattakkattu

2-web-protest-aganist-Baby-vattakkattu