സംസ്ഥാന ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ യു. ഡി. എഫും എൽ. ഡി. എഫും തമ്മിൽ സംഘര്‍ഷം – വീഡിയോ

സംസ്ഥാന ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ യു. ഡി. എഫും എൽ. ഡി. എഫും തമ്മിൽ  സംഘര്‍ഷം – വീഡിയോ

കാഞ്ഞിരപ്പള്ളി: സംസ്ഥാന ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ സംഘര്‍ഷം നടന്നു . കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് പ്രര്‍ത്തകര്‍ നടത്തിയ പ്രകടത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പേട്ടകവലയിലാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയറുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി. എസ്‌ഐ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യുഡിഎഫിലെ നിരവധിപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയ ശേഷം പേട്ട ജംഗ്ഷനില്‍ നിലയുറപ്പിച്ചു. ഇതേ സമയം ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നു പ്രകടനമായെത്തിയ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടിവിഎസ് റോഡിനു സമീപം പോലീസ് തടഞ്ഞു.

യുഡിഎഫ് പ്രവര്‍ത്തകരായ അഡ്വ. സാജന്‍ കുന്നത്ത്, സിജോ മുണ്ടമറ്റം, റിജോ വാളാന്തറ, ജയിംസ് പെരുമാകുന്നേല്‍, ഷാജി പുതിയാപറമ്പില്‍, സിബു ദേവസ്യ, നിബു ഷൗക്കത്ത്, ഷെഫീക് ഇബ്രാഹിം, മുഹമ്മദ് നൈസാം, മുഹമ്മദ് ഷാഫി, എം.കെ. ഷെമീര്‍, അഡ്വ. പി. ജീരാജ്, അന്‍വര്‍ഷാ കോനാട്ടുപറമ്പില്‍, രഞ്ജു തോമസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

വീഡിയോ കാണുക

പൊന്‍കുന്നത്ത് എല്‍ഡിഎഫ് നടത്തിയ പ്രകടനത്തിനിടെ യുഡിഎഫിന്റെ ബാനറുകളും കൊടികളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തിലും പാറത്തോട്ടില്‍ യുഡിഎഫിന്റെ നേതൃത്വത്തിലും പ്രകടനം നടന്നു.
1-web-LDF-vs-UDF-at-Kanjirappally

2-web-LDF-vs-UDF-at-Kanjirappally

3-web-LDF-vs-UDF-at-Kanjirappally