മുണ്ടക്കയത്ത് ജനങ്ങൾ നിയമം കൈയിൽ എടുത്തപ്പോൾ, വഴുതിപോയത് കഞ്ചാവ് കടത്തും, സ്ത്രീപീഡനവും, മോഷണവും , കൊട്ടേഷനും അടക്കം നിരവധി കേസുകളിലെ പ്രതി… പിടിച്ചെടുത്ത കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തി …

മുണ്ടക്കയത്ത് ജനങ്ങൾ നിയമം കൈയിൽ എടുത്തപ്പോൾ, വഴുതിപോയത്  കഞ്ചാവ് കടത്തും,  സ്ത്രീപീഡനവും, മോഷണവും , കൊട്ടേഷനും  അടക്കം നിരവധി കേസുകളിലെ പ്രതി… പിടിച്ചെടുത്ത കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തി …

മുണ്ടക്കയം :- ഇന്നലെ മുണ്ടക്കയത്ത് ജനങ്ങൾ നിയമം കൈയിൽ എടുത്തപ്പോൾ, വഴുതിപോയത് കഞ്ചാവ് കടത്തും, പീഡനവും, മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതി…

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.

ഇടുക്കി ജില്ലാതിര്‍ത്തിയിലെ ചുഴുപ്പില്‍ ടൂറിസ്റ്റ് ബസ്സില്‍ ഉരസിയ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പെരുവന്താനം സ്റ്റേഷനിലെ പോലീസുകാരാണ് മുണ്ടക്കയം ടൗണില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചതായി നാട്ടുകാർ ആരോപിച്ചത്. ടൗണിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കാറിനൊപ്പം എത്തിയ പോലീസ് വാഹനത്തിനുള്ളില്‍ വെച്ചും കാറില്‍ നിന്ന് വലിച്ചിറക്കിയും യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി . സിവില്‍ ഡ്രസ്സില്‍ എത്തിയ പോലീസുകാര്‍ യുവാവിനെ മര്‍ദിക്കുന്നത് കണ്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.

നാട്ടുകാർ പോലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു യാത്രക്കാരനെ പോലീസ് ജീപ്പിൽ നിന്നും മോചിപ്പിച്ചു പുറത്തിറക്കി രക്ഷപെടുതുകയായിരുന്നു . സംഭവം അറിഞ്ഞു തടിച്ചു കൂടിയ ജനങ്ങൾ ടൗണില്‍ മൂന്നുമണിക്കൂറോളം സംഘര്‍ഷാവസ്ഥയും ഗതാഗതതടസ്സവും ഉണ്ടാക്കി.

കോട്ടയം കുടയംപടി ശ്രീനവമിയില്‍ നിതിന്‍(19) എന്ന യുവാവിനെയാണ് നാട്ടുകാർ സാഹസികമായി രക്ഷപെടുത്തിയത് .

എന്നാൽ ഈ യുവാവു നിരവധി കേസുകളിൽ പ്രതിയനാണെന്ന് പോലീസ് അറിയിച്ചു . കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻനിൽ ഇയാളുടെ പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .

കോട്ടയം കണ്ട്രോൾ റൂമിലെ ASI യുടെ ബൈക്ക് ഉൾപ്പെടെ, 7 ബൈക്ക് മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ് . ഒരു വിദേശ മലയാളിയുടെ മകളെ പ്രേമം നടിച്ചു ഫോട്ടോ എടുത്തു , ഇന്റർനെറ്റ്‌ ഇൽ പ്രസിദ്ധീകരിക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ് . കൂടാതെ ഒരു മല മോഷണ കേസിലും, സംഗം ചേർന്ന് ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ് ..കൂടാതെ ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും പോലീസ് കഞ്ചാവ് കണ്ടെടുത്തു . കാർ പോലീസ് കസ്ട്ടടിയിൽ ആണ് ഉള്ളത് .

ഇങ്ങനെയുള്ള ഒരു കുറ്റവാളിയെയാണ് ഇന്നലെ പോലീസിന്റെ കൈയിൽ നിന്നും ജനങ്ങൾ രക്ഷപെടുത്തി വിട്ടത് . പോലീസിന്റെ കൈയിൽ നിന്നും രക്ഷപെട്ട നിതിന്‍ കാറും ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു … പോലീസ് പിടിക്കുന്നതിനു മുൻപ് മുണ്ടക്കയത് ബസ്‌ സ്റ്റാൻഡിൽ നിന്നും പുറത്തേക്കു വരികയായിരുന്ന ബസ്സിൽ നിതിന്‍ ഓടിച്ച കാർ ഇടിച്ചിരുന്നു ..

കാറിൽ കഞ്ചാവ് ഉണ്ടായിരുന്നതിനാൽ പോലീസിന്റെ കൈയിൽ നിന്നും രക്ഷപെടുവാനുള്ള പരക്കം പാച്ചിലിൽ ആണ് യുവാവു രണ്ടാം പ്രാവശ്യവും വണ്ടി ഇടിച്ചത് ..മുണ്ടക്കയത് വച്ച് ഗതാഗത കുരുക്കിൽ പെട്ടതിനാൽ , കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നതിനു മുൻപ് അയാള് പോലീസ് പിടിയിൽ ആയിരുന്നു .

ആ യുവാവു ഇപ്പോൾ ഇവിടെയുണ്ട് എന്ന് നാട്ടുക്കാർക്കോ, പോലീസിനോ ഇപ്പോൾ അറിയില്ല .. സംഭവത്തിന്റെ ഗതി മാറിയത് അറിഞ്ഞുള്ള അമ്ബരപ്പിലാണ് പൊതുജനം …

ഇന്നലെ നടന്ന സംഭവത്തിനെ വീഡിയോ കാണുക ..

1-web-mundakayam-prathi

2-web-mundakayam-issue1

3-web-mundakayam-issue

4-web-mundakayam-issue

6-web-mundakayam-issue