സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായ പുലിക്കുന്നേൽ തോണിപ്പാറ അവിരാച്ചൻ ചേട്ടൻ നൂറ്റിയൊന്നാം വയസ്സിൽ ഓർമ്മയായി

സ്വാതന്ത്ര്യ സമര സേനാനിയും  സാമൂഹിക പ്രവർത്തകനുമായ പുലിക്കുന്നേൽ തോണിപ്പാറ അവിരാച്ചൻ ചേട്ടൻ നൂറ്റിയൊന്നാം വയസ്സിൽ   ഓർമ്മയായി

കാഞ്ഞിരപ്പള്ളി : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനും , കൃഷിക്കാരനും, പരോപകാരിയും, സർവോപരി നാടിന്റെ വികസനത്തിന് വേണ്ടി അക്ഷീണം പരിശ്രമിച്ച സേവന സന്നദ്ധനുമായ നാട്ടുകാരുടെ പ്രിയങ്കരനായ കാരണവർ പുലിക്കുന്നേൽ തോണിപ്പാറ അവിരാച്ചൻ ചേട്ടൻ ( പി എസ് എബ്രഹാം ) നൂറ്റി ഒന്നാം വയസ്സിൽ ഓർമ്മയായി. 10 മക്കളും കൊച്ചുമക്കളുമായി 5 തലമുറ കാണാൻ ഭാഗ്യം ലഭിച്ച വലിയ കാരണവരാണ് വിട പറഞ്ഞത്.

വികസനം വരാതെ കിടന്നിരുന്ന കൂവപ്പള്ളി ഇടക്കുന്നം- കാരികുളം പ്രദേശങ്ങളിൽ ഇന്നു കാണുന്ന റോഡ്, വൈദ്യതി , ജല വിതരണം തുടങ്ങിയ സമസ്ത മേഖലകളിലും അവിരാച്ചൻ ചേട്ടന്റെ സംഭാവന നിസ്തുലമാണ്. നടപ്പു വഴി മാത്രമുണ്ടായിരുന്ന ഇടക്കുന്നം- കാരികുളം മേഖലയിലെ പല പ്രദേശങ്ങളിലും വിശാലമായ ടാർ റോഡുകളും, ബസ്സ് റൂട്ടുകളും വന്നതിന്റെ പിന്നിലെ ചാലക ശക്തി അദ്ദേഹമായിരുന്നു.

ലളിതമായ ജീവിത ശൈലിയും വിപുലമായ സാംസ്‌കാരിക രാഷ്ര്ട്രീയ ബന്ധങ്ങളും ഇദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അവിരാച്ചൻ ചേട്ടനെ പോലെ തന്നെ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച തോണിപ്പാറ കറിയാച്ചൻ ചേട്ടനും സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ സേവന സന്നദ്ധനും നാട്ടുകാർക്ക് പ്രിയപ്പെട്ടവനും ആയിരുന്നു. ഇരുവരും നൂറു വയസ്സ് തികച്ചാണ് കടന്നു പോയത് എന്നതും ഒരു സമാനതയാണ്. ഭാര്യ പരേതയായ ചാച്ചിയമ്മ കള്ളിവയലിൽ കൊണ്ടൂപ്പറമ്പിൽ കുടുംബാംഗമാണ് .

ഇന്ന് രാവിലെ ആറുമണിയോടെ സ്വഭവനത്തിൽ വച്ച് അദ്ദഹം സമാധാനത്തോടെ അന്ത്യനിദ്ര പ്രാപിക്കുകയായിരുന്നു. സംസ്കാര ശിശ്രൂഷകൾ നാളെ ( വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞു മൂന്നരയ്‌ക്ക്‌ സ്വഭവനത്തിൽ നിന്നാരംഭിച്ചു കാരികുളം ഫാത്തിമ മാതാ ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.

ഭാ​ര്യ പ​രേ​ത​യാ​യ ചാ​ച്ചി​യ​മ്മ വി​ള​ക്കു​മാ​ടം ക​ള്ളി​വ​യ​ലി​ൽ കൊ​ണ്ടൂ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: എ​ൽ​സി, ലൂ​സി, റീ​ത്താ​മ്മ, മ​റി​യ​മ്മ, കൊ​ച്ചു​റാ​ണി, ത​ങ്കം (അ​ന്ന​മ്മ, റിട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്), സെ​ലി​ൻ, റോ​സ​മ്മ, ജോ ​എ. സ്ക​റി​യ, സി​സി​ലി.
മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ (ക​ള​മ​ശേ​രി), പൗ​ലോ​സ് മാ​ത്യു ക​ത​യ​നാ​ട്ട് (കാ​ക്ക​നാ​ട്), ജോ​ർ​ജ് മേ​നാ​ച്ചേ​രി (ആ​ലു​വ), കു​ര്യാ​ള തോ​മ​സ് തേ​വ​ർ​കാ​ട് (ഇ​ട​പ്പ​ള്ളി), കു​ട്ടി​യ​ച്ച​ൻ ഞാ​വ​ള്ളി കൂ​ന്താ​നം (ക​രൂ​ർ – പാ​ലാ), ലേ​ഖ കൊ​ച്ചു​കു​ടി (ക​ലൂ​ർ), വി​നോ കെ. ​ജോ​ർ​ജ് ക​രി​യ്ക്കാ​ട്ടു​പ​റ​ന്പി​ൽ (ക​ട്ട​പ്പ​ന),പ​രേ​ത​രാ​യ ജോ​ർ​ജ് തെ​ള്ളി​യി​ൽ (കോ​ട്ട​യം), ജോ​സ​ഫ് വ​ള​വി (കോ​ട്ട​യം), ക്യാ​പ്റ്റ​ൻ പി.​ജെ. മാ​ത്യു പി​ടി​യേ​യ്ക്ക​ൽ (അ​തി​ര​ന്പു​ഴ).