കോവിഡ് പ്രതിരോധം : മാതൃകയായി പുൽപ്പേൽ ടെക്സ്റ്റയ്ൽസ്; ഓഗസ്റ്റ് 3 വരെ അടച്ചിടും

കോവിഡ് പ്രതിരോധം : മാതൃകയായി പുൽപ്പേൽ ടെക്സ്റ്റയ്ൽസ്;  ഓഗസ്റ്റ് 3 വരെ അടച്ചിടും


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളിലെ അഞ്ചു വാർഡുകൾ കോണ്ടയ്ന്മെന്റ് സോൺ ആക്കി മാറ്റിയ സാഹചര്യത്തിൽ, കോവിഡ് സമൂഹ വ്യാപന ഭീക്ഷണി നിലനില്ക്കുന്ന കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്വകാര്യ സ്ഥാപനമായ പുൽപ്പൽ ടെക്സ്റ്റയ്ൽസ് സമൂഹ നന്മയെ കരുതി ഒരാഴ്ചയായി അടച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച
(27/7/20) തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, മേഖലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് പുൽപ്പേൽ ടെക്സ്റ്റയ്ൽസ് ഒരാഴ്ച കൂടി അടച്ചിടുമെന്ന് മാനേജ്‌മന്റ് അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതു കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.ഇനി ഓഗസ്റ്റ് 3 ന് ആകും കട തുറന്ന് പ്രവർത്തിക്കുകയെന്നും പുൽപ്പേൽ ടെക്സ്റ്റയ്ൽസ് മാനേജ്മെൻറ് അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ സാമൂഹ്യവ്യാപന സാധ്യത പരിഗണിച്ച് ആളുകൾ കൂടുതൽ തിരക്കുണ്ടാക്കുന്ന സ്ഥാപനങ്ങൾ ഈ മാതൃക പിന്തുടർന്ന് അടച്ചിടേണ്ടതാണ്