പുഞ്ചവയൽ കണ്ടയ്ന്മെന്റ് സോണാക്കി ; രോഗബാധ സ്ഥിരീകരിച്ച ആനിക്കുന്ന് മേഖലയിൽ കർശന നിയന്ത്രണങ്ങൾ

പുഞ്ചവയൽ കണ്ടയ്ന്മെന്റ് സോണാക്കി ; രോഗബാധ സ്ഥിരീകരിച്ച ആനിക്കുന്ന് മേഖലയിൽ കർശന നിയന്ത്രണങ്ങൾ


മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുഞ്ചവയൽ ആനികുന്നം പ്രദേശത്ത് ഒരു കുടുബത്തിലെ ആറുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചത്തോടെ മേഖലയിൽ മുണ്ടക്കയം പൊലീസും ആരോഗ്യ വകുപ്പും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രസവത്തിനായി പോയി തിരിച്ചെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സ്ത്രീക്കും, മകനും, അച്ഛനും അമ്മയ്ക്കും, ഭർത്താവിനും, ഭർത്തുപിതാവിനുമാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ആനികുന്നം- അമരാവതി റോഡ് ബാരിക്കേട് സ്ഥാപിച്ചു പൂർണമായും അടച്ചു. രോഗം സ്ഥിരീകരിച്ച കുടുംബം താമസിച്ച വീടും പ്രദേശവും അഗ്നിശമന സേനയെത്തി അണു നശീകരണം നടത്തി.