പുഞ്ചവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു കോടിയേറി

പുഞ്ചവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു  കോടിയേറി

പുഞ്ചവയൽ : പുഞ്ചവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു കോടിയേറി . വികാരി ഫാ: മാത്യൂസ് വാഴക്കുന്നമാണ് കൊടിയേറ്റ് നടത്തിയത്

സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടക്കും. ഞായറാഴ്ച രാവിലെ 7.30 പ്രഭാതനമസ്ക്കാരം. 8.30ന് വി: കുർബ്ബാന 10.30ന് ആദ്യഫലലേലം. വൈകിട്ട് 5.30ന് സന്ധ്യനമസ്ക്കാരം (പുലിക്കുന്ന് കുരിശടിയിൽ) 6.30ന് സുവിശേഷ സന്ദേശം . 7ന് ഭക്തിനർഭരമായ റാസ പള്ളിയിലേക്ക്. തുടർന്ന് ആശിർവാദം.

തിങ്കൾ രാവിലെ 7.30ന് പ്രഭാതനമസ്ക്കാരം 8.40 വി: മൂന്നിൻമേൽ കുർബ്ബാന ഫാ: ബിജിൻ തോമസ് ചെറിയാൻ്റെ മുഖ്യ കാർമ്മകത്വത്തിൽ. തുടർന്ന് ആശിർവാദം, നേർച്ച വിളമ്പ്.