പുതിയകാവ് ക്ഷേത്രത്തിൽ മൂവായിരത്തോളം പേരുടെ നാമകീർത്തനാമൃതം.

പുതിയകാവ് ക്ഷേത്രത്തിൽ മൂവായിരത്തോളം  പേരുടെ നാമകീർത്തനാമൃതം.

പുതിയകാവ് ക്ഷേത്രത്തിൽ മൂവായിരത്തോളം പേരുടെ നാമകീർത്തനാമൃതം..

പൊൻകുന്നം : മൂവായിരത്തോളം പേർ ഒത്തൊരുമയോടെ ദേവിക്ക് അഭിമുഖമായി ചമ്രംപടിഞ്ഞിരുന്നു മനസ്സിൽ നിന്നും പുസ്തകത്താളുകളിൽ നിന്നും ഒരേസ്വരത്തിൽ അടുക്കോടെയും ചിട്ടയോടെയും താളത്തിൽ നാമകീർത്തനം ആലപിച്ചപ്പോൾ പുതിയകാവിലമ്മയുടെ ക്ഷേത്രസന്നിധി ഭക്തിസാഗരമായി. ആ സുകൃതചടങ്ങ് കാഴ്ചവിരുന്നിനൊപ്പം പങ്കാളിത്തത്തിലും ശ്രദ്ധേയമായി.

പുതിയകാവ് കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന നാമകീർത്തനാമൃതത്തിൽ പൊൻകുന്നം എൻഎസ്എസ് വനിതാ സമാജം, ബാല സമാജം, അധ്യാത്മിക പഠന കേന്ദ്രത്തിലെ കുട്ടികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.എൻഎസ്എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹൻ ഹരിനാമ കീർത്തനാലാപനത്തിനു ഭദ്രദീപം തെളിയിച്ചു.

ദേശത്തിന്റെയും ദേശവാസികളുടെയും ഐശ്വര്യത്തിനായാണ് നാമകീർത്തനാമൃതം അത്ര വലിയ സംരംഭമായി നടത്തിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ തുടങ്ങിയ നടന്ന കീർത്തനാമൃതം ഒന്നര മണിക്കൂർ നേരമെടുത്താണ് പൂർത്തീകരിച്ചത് .

ഭക്തിസാന്ദ്രമായ ആ പരിപാടിയുടെ വീഡിയോ ഇവിടെ കാണുക :