പു​തി​യ​കാ​വ് ദേ​വീക്ഷേ​ത്ര​ത്തി​ൽ നടന്ന കും​ഭ​കു​ട​ഘോ​ഷ​യാ​ത്ര​യും ആ​റാ​ട്ടും ഭക്തിസാന്ദ്രമായി

പു​തി​യ​കാ​വ് ദേ​വീക്ഷേ​ത്ര​ത്തി​ൽ നടന്ന  കും​ഭ​കു​ട​ഘോ​ഷ​യാ​ത്ര​യും ആ​റാ​ട്ടും ഭക്തിസാന്ദ്രമായി


പൊ​ൻ​കു​ന്നം: പു​തി​യ​കാ​വ് ദേ​വീക്ഷേ​ത്ര​ത്തി​ൽ ഉത്സവ സമാപനത്തോടനുബന്ധിച്ചു നടന്ന കും​ഭ​കു​ട​ഘോ​ഷ​യാ​ത്ര​യും ആ​റാ​ട്ടും ഭക്തിസാന്ദ്രമായി.

രാ​വി​ലെ പൊ​ൻ​കു​ന്നം ടാ​ക്സി ഡ്രൈ​വേ​ഴ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 51 ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ നടന്നു . രാ​വി​ലെ പതിനൊന്നരയോടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളാ​യ കോ​യി​പ്പ​ള്ളി, മൂ​ല​കു​ന്ന്, ചി​റ​ക്ക​ട​വ്, മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്ന്, ഇ​ട​ത്തം​പ​റ​മ്പ് ,അ​ട്ടി​ക്ക​ൽ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കും​ഭ​കു​ട​ഘോ​ഷ​യാ​ത്ര​ക​ൾ പൊ​ൻ​കു​ന്ന​ത്ത് സംഗമിച്ചു .

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​ക​ട​വി​ലേ​ക്ക് മൂ​ല​കു​ന്നു വ​ഴി ആ​റാ​ട്ടി​നു പുറപ്പെട്ടു. രാ​ത്രി ഏഴുമണിയോടെ പൊ​ൻ​കു​ന്നം-​മ​ണി​മ​ല റോ​ഡി​ലൂ​ടെ തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത് നടത്തി. ചി​റ​ക്ക​ട​വ് വ​ട​ക്കും​ഭാ​ഗം മ​ഹാ​ദേ​വ വേ​ല​ക​ളി​സം​ഘ​ത്തി​ന്‍റെ വേ​ല​ക​ളി അ​ക​മ്പ​ടി​യാ​യു​ണ്ടായിരുന്നു . മ​റ്റ​ത്തി​ൽ​പ്പ​ടി, പാ​റ​ക്ക​ട​വ്, മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്ന്, ക​ര​യോ​ഗം​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​തി​രേ​ൽ​പ്പു​ നൽകി. രാ​ത്രി 11.30നാ​ണ് പൊ​ൻ​കു​ന്നം പ​ട്ട​ണ​ത്തി​ൽ എ​തി​രേ​ൽ​പ്പ് നൽകി.