കാഞ്ഞിരപ്പള്ളിയിലെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് സമയത്ത് കൂട്ടത്തോടെ ഉല്ലാസയാത്ര പോയതായി ആരോപണം

കാഞ്ഞിരപ്പള്ളിയിലെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍  ഓഫീസ് സമയത്ത്  കൂട്ടത്തോടെ ഉല്ലാസയാത്ര പോയതായി ആരോപണം

കാഞ്ഞിരപ്പള്ളി: പി.ഡബ്ല്യു.ഡി. ഓഫീസിലെ റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ ഉല്ലാസലഹരിയിലായിരുന്നെന്ന് ആരോപണം. കരാറുകാരുടെ ചെലവില്‍ ഇന്നലെ എസി ബസിലാണ് ഉദ്യോഗസ്ഥര്‍ ഭക്ഷണപാനീയങ്ങളുമായി ടൂറിനു പോയത് എന്നാണ് ആക്ഷേപം

വിവിധ ആവശ്യങ്ങള്‍ക്കായി ജനപ്രതിനിധികള്‍ അടക്കമുള്ള ഇടപാടുകാര്‍ പിഡബ്ല്യുഡി ഓഫീസിലെത്തിയപ്പോള്‍ ഒരു ക്ലര്‍ക്ക് മാത്രമാണുണ്ടായിരുന്നത്. ഇടപാടുകാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജോലി സംബന്ധമായി പുറത്തുപോയതാണെന്ന മറുപടിയാണ് ലഭിച്ചത്.

എന്നാല്‍, ഇന്നലെ രാവിലെ 9.30ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ടൂറിസ്റ്റ് എസി ബസില്‍ യാത്ര പോകുന്നത് സമീപത്തെ മറ്റ് ഓഫീസുകളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കരാറുകാരുടെ ചെലവിലാണ് ഇവര്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളായ വാഗമണ്‍, കുട്ടിക്കാനം, പരുന്തന്‍പാറ എന്നിവിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞതത്രെ. രാത്രി വൈകിയാണ് ഇവര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയത്.

പിഡബ്ല്യുഡിയില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടായിരുന്നു. മിക്ക ഉദ്യോഗസ്ഥരും ഓഫീസിലെത്തി ഒപ്പിട്ടതിനുശേഷമാണ് മുങ്ങിയതെന്നു പറയുന്നു.

2-web-pwd

1-web-pwd-