കൈയിൽ ചുറ്റിയ ഭീമൻ പെരുംപാന്പിനെ വിടുവിക്കുവാൻ നാട്ടുകാരും പെരുംപാന്പും തമ്മിൽ ബലാബലം, ഒടുവിൽ പെരുംപാമ്പു കീഴടങ്ങി

കൈയിൽ ചുറ്റിയ ഭീമൻ പെരുംപാന്പിനെ വിടുവിക്കുവാൻ നാട്ടുകാരും  പെരുംപാന്പും  തമ്മിൽ ബലാബലം, ഒടുവിൽ പെരുംപാമ്പു  കീഴടങ്ങി

മുക്കൂട്ടുതറ : പെരുംപാന്പിനെ ഒറ്റയ്ക്ക് വെറും കൈകൊണ്ടു പിടിക്കുവാൻ ശ്രമിച്ചയാളുടെ പണി പാളി. കൈയിൽ ചുറ്റി വരിഞ്ഞ പെരുംപാന്പിനെ വിടുവിക്കുവാൻ ഭഗീരഥ പ്രയത്നം വേണ്ടിവന്നു. അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ ഒത്തുപിടിച്ചു കൈ ഊരിയെടുത്തു.

മുക്കൂട്ടുതറ മുപ്പത്തഞ്ചു കള്ളുഷാപ്പിന് സമീപത്ത് കുത്തതയിൽ ജോസിന്റെ വീടിന് പുറകിൽ തോട്ടിൽ ഒഴുകിയെത്തിയ രണ്ടു മീറ്റർ നീളമുള്ള പെരുംപാന്പിനെ കണ്ടു നാട്ടുകാർ ഒരുമിച്ചു കൂടിയെങ്കിലും അത്രെയും വലിയ പെരുംപാന്പിനെ പിടികൂടാൻ ആരും ധൈര്യപ്പെട്ടില്ല. ഇതിനിടെയാണ് നാട്ടുകാരനായ പടവുപുരയ്ക്കൽ ജൂബി സ്ഥലത്തെത്തിയത്. മറ്റൊന്നും ആലോചിക്കാതെ ജൂബി പാമ്പിന്റെ കഴുത്തിൽ പടിമുറുക്കി. ഇതോടെ പാമ്പ് കൈയിൽ വരിഞ്ഞു ചുറ്റി.

കഴുത്തിൽ പിടിച്ചപ്പോൾ കൈയിൽ ചുറ്റിവരിഞ്ഞ് എല്ലുകൾ തവിടുപൊടിയാക്കാനുള്ള പെരുംപാന്പിന്റെ ശ്രമത്തെ ജൂബി പ്രതിരോധിച്ചു . എല്ലുകൾ നുറുങ്ങിപ്പോകുന്ന അസഹനീയമായ വേദനയിൽ ജൂബി പുളഞ്ഞെങ്കിലും പിടിവിട്ടില്ല.

സംഭവം പന്തിയല്ലെന്നു കണ്ട് കുത്തതയിൽ ജോസും പാണപിലാവ് സ്വദേശി ജോസും പാമ്പിന്റെ കഴുത്തു ഭാഗത്ത് പിടിച്ചു വലിക്കാൻ തുടങ്ങി. കൂടെ മറ്റു ചില നാട്ടുകാരും കൂടി.

മനുഷ്യരും പാമ്പും തമ്മിലുള്ള പോരാട്ടം കനത്തതോടെ ജനം ഓടിക്കൂടി. അരമണിക്കൂർ നേരം പിടിച്ചു നിന്ന പെരുമ്പാമ്പ് ഒടുവിൽ ക്ഷീണിച്ചതോടെപെരുംപാന്പിനെ പിടി മെല്ലെ അയഞ്ഞുപോകാൻ പിന്നെ അധികനേരം വേണ്ടിവന്നില്ല. ഒടുക്കം പാമ്പ് കീഴടങ്ങി. പിന്നീട് ചാക്കിൽക്കയറ്റി വനപാലകർക്ക് കൈമാറുകയും ചെയ്തു.

കൈയിൽ ചുറ്റിയ ഭീമൻ പെരുംപാന്പിനെ വിടുവിക്കുവാൻ നാട്ടുകാരും പെരുംപാന്പും തമ്മിൽ ബലാബലം, ഒടുവിൽ പെരുംപാമ്പു കീഴടങ്ങി