കാ​ഞ്ഞി​ര​പ്പ​ള്ളി താലൂക്കിൽ എത്തുന്ന പ്രവാസികൾ റിപ്പോർട്ട് ചെയ്‌യേണ്ടത് ഹോട്ടൽ ഹിൽടോപ്പിൽ, ഇ​ത​ര​സം​സ്ഥാ​ന​ത്തി​ൽ​നി​ന്നും വ​ന്ന പ്രവാസികൾ എത്തി തുടങ്ങി..

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോക്ക് ഡൗണിൽ കർശന നിയന്ത്രണങ്ങളോടെ, കാ​ഞ്ഞി​ര​പ്പ​ള്ളി താലൂക്കിൽ എത്തുന്ന പ്രവാസികൾക്ക് ക്വാ​റ​ന്‍റ​യി​ൻ വാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി താലൂക്കിൽ എത്തുന്ന പ്രവാസികൾ ആദ്യം റിപ്പോർട്ട് ചെയ്‌യേണ്ടത് ഹോട്ടൽ ഹിൽടോപ്പിൽ ആണ് . തുടർന്ന് അവരെ വിവിധ ക്വാ​റ​ന്‍റ​യി​ൻ കേ​ന്ദ്ര​ങ്ങ​ളിലേക്കു മാറ്റി തുടങ്ങി. ആ​റു​വ​യ​സു​ള്ള കു​ട്ടി​യും അ​റു​പ​തു വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള്ള ഒ​രാ​ളും ഉൾപ്പെടെ നിരവധിപേരെ ക്വാ​റ​ന്‍റ​യി​ൻ നിരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല, എ​ലി​ക്കു​ളം, ചി​റ​ക്ക​ട​വ്, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണു ക്വാ​റ​ന്‍റ​യി​നി​ൻ ക​ഴി​യു​ന്ന​ത്. ബം​ഗ​ളൂ​രു, കോ​യ​ന്പ​ത്തൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രാണ് അവർ.

പൊ​ൻ​കു​ന്നം ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്വ​ദേ​ശി റ​സി​ഡ​ൻ​സി​ൽ പ​ത്തു പേ​രും, കൊ​ര​ട്ടി കെ​ടി​ഡി​സി പി​ൽ​ഗ്രിം സെ​ന്‍റ​റി​ൽ അ​ഞ്ചു​പേ​രും, കൂ​വ​പ്പ​ള്ളി കൃ​പ റ​സി​ഡ​ൻ​സി​ൽ അ​ഞ്ചു​പേ​രും മു​ണ്ട​ക്ക​യം കേ​ള​ച​ന്ദ്ര​യി​ൽ എ​ട്ടു പേ​രെ​യും ക്വാ​റ​ന്‍റ​യിനിൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ഏ​ഴു ദി​വ​സ​ത്തി​നു​ശേ​ഷം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ഇ​വ​രെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കും. കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. ക്വാ​റ​ന്‍റ​യി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു മാ​റു​ന്ന​വ​ർ ഏ​ഴ് ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.