കെ.രാജേഷ് റഷ്യയിൽ നടക്കുന്ന ലോകയുവജനവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കും

കെ.രാജേഷ് റഷ്യയിൽ നടക്കുന്ന ലോകയുവജനവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കും

മുണ്ടക്കയം : റഷ്യയില്‍ നടക്കുന്ന ലോകയുവജനവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധിസഘത്തില്‍ കോട്ടയം ജില്ലയിൽ നിന്ന് രണ്ടു യുവനേതാക്കള്‍. കോട്ടയം ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയം ഡിവിഷന്റെ പ്രതിനിധിയും , ഡി വൈ എഫ് ഐ സംസ്ഥാന ജോയ്ന്റ് സെക്ട്രട്ടറിയും, സി പി എം കോട്ടയം ജില്ലാ കമ്മറ്റി മെമ്പറുമായ കെ രാജേഷ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്‌ സി തോമസ് എന്നിവരാണ് ഈ മാസം 14 മുതല്‍ 22 വരെ റഷ്യയിലെ ഒളിമ്പിക് നഗരമായ സോച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക.

റഷ്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ ലോകയുവജന ഫെഡറേഷനാണ് സമ്മേളനം സഘടിപ്പിക്കുന്നത് 200 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുവജന നേതാക്കള്‍ പങ്കെടുക്കും. കേരളത്തിൽ നിന്നും 22 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് നിന്നുള്ള ആദ്യ സംഘം യാത്രതിരിച്ചു.

കെ രാജേഷിനു ബുധനാഴ്ച മുണ്ടക്കയം പഞ്ചായത്തു യാത്രയയപ്പു നൽകും. അതിനു ശേഷം കോട്ടയത്തും യാത്രയയപ്പു സമ്മേളനം ഉണ്ട്. പന്ത്രണ്ടാം തീയതി നെടുമ്പശ്ശേരിയിൽ നിന്നും യാത്ര തിരിക്കുന്ന രാജേഷ്,, സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം 25 നു നാട്ടിൽ തിരിച്ചെത്തും.

നാല് വര്ഷത്തിലൊരിക്കലാണ് ലോകയുവജനവിദ്യാര്‍ത്ഥി സമ്മേളനം നടത്തുന്നത്. കഴിഞ്ഞ പ്രാവശ്യം ക്യുബയിലായിരുന്നു സമ്മേളനം നടന്നത് . ഇത്തവണ റഷ്യയില്‍ മോസ്കോയുടെ അടുത്ത പ്രദേശമായ സോച്ചിയില്‍ ആണ് നടക്കുന്നത്. ഒളിമ്പിക് മത്സരങ്ങൾ നടന്നിള്ള കടൽത്തീരം നഗരമായ സോച്ചിയിൽ പല അന്താരാഷ്ട സമ്മേളനങ്ങളും നടക്കാറുണ്ട് .