രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മുണ്ടക്കയം. രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘വി കെയർ’ പഠന സഹായ പദ്ധതിയുടെ ഭാഗമായാണ് വണ്ടൻപതാൽ ബത്‌ലഹേം ബാലഭവനിലെ മുപ്പതിൽപ്പരം കുട്ടികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, കളർ പെൻസിലുകൾ, എന്നിവ അടങ്ങിയ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തത്.

രാജീവ് യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് വിപിൻ അറയ്ക്കലിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ. ബേബി വിതരണോത്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ ജോയി കോയിക്കൽ, മനോജ് ബേബി, മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് ബിജു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.