മുണ്ടക്കയത്തും മണിമലയിലും ഹോട്ടലുകളില്‍ റെയ്‌ഡ്‌ ; പഴകിയ ഭക്ഷണം പിടികൂടി, ഒരു ഹോട്ടൽ പൂട്ടിച്ചു

മുണ്ടക്കയത്തും മണിമലയിലും  ഹോട്ടലുകളില്‍ റെയ്‌ഡ്‌ ; പഴകിയ ഭക്ഷണം പിടികൂടി, ഒരു ഹോട്ടൽ പൂട്ടിച്ചു

മുണ്ടക്കയം; മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലുകളിലുംകള്ളുഷാപ്പിലും മറ്റു വ്യാപാര സ്‌ഥാപനത്തിലും റെയ്‌ഡ്‌, പഴകിയ ഭക്ഷണം പിടികൂടി.

സേഫ്‌ കേരളയുടെ ഭാഗമായി മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലുംആരോഗ്യ വകുപ്പധികൃധര്‍ നടത്തിയ റെയ്‌ഡിലാണ്‌ വ്യാപകമായി പഴകിയ ഭക്ഷണം പിടികൂടിയത്‌. റെയ്‌ഡില്‍ ആഴ്‌ചകള്‍ പഴക്കമുളള ഭക്ഷണങ്ങളാണ്‌ പിടിച്ചെടുത്തു നശിപ്പിച്ചത്‌.

ദിവസങ്ങള്‍ പഴക്കമുളള നൂറുകണക്കിനു ചപ്പാത്തി, വിവധ തരത്തിലുളള ഇറച്ചി, പരിപ്പുകറി, കോഴി ഇറച്ചിക്കറി,ബിരിയാണി ,സാന്പാര്‍ തുടങ്ങിയ വിവധ ഭക്ഷണങ്ങളാണ്‌ പിടിച്ചെടുത്തത്‌. കൂടാതെ വൃത്തിഹീനമായ ഗ്രേന്‍റര്‍ മെഷീന്‍,മാലിന്യ ഓടകള്‍ എന്നിവ കണ്ടതോടെ ശുചീകരണ നടപടിക്കായി്‌ നോട്ടീസ്‌ നല്‍കി.

പരിശോധനകള്‍ക്ക്‌ മെഡിക്കല്‍ ആഫീസര്‍ ഡോ. കെ.സി. ജയചന്ദ്രന്‍, ഇന്‍സ്‌പെക്‌ടര്‍ കെ.കാളിദാസ്‌, ജെ.എച്ച്‌.ഐമാരായ ര്‍.വിജയകൃഷണന്‍, ബി. കൃഷ്‌ണകുമാര്‍, കെ. ജിതിന്‍, പി.എന്‍. ബിനു, എം.പി. പ്രകാശന്‍,എന്നിവര്‍ പങ്കെടുത്തു.

മണിമലയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ നടത്തിയ റെയ്‌ഡില്‍ ഒരു ഹോട്ടലിന്‌ പൂട്ടുവീണു പത്തോളം വ്യാപാരസ്‌ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി.

ഇടയിരിക്കപ്പുഴ പ്രാഥമീകാരോഗ്യകേന്ദ്രം ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ മുഹമ്മദ്‌ അഷറഫിന്‍റെ നേതൃത്വത്തിലാണ്‌ ന്നലെ ടൗണിലും മൂങ്ങാനിയിലും കടകവില്‍ പരിശോധന നടത്തിയത്‌. പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച്‌ മാലിന്യങ്ങള്‍ സമീപത്തെ തോട്ടിലേയ്‌ക്ക് ഒഴുക്കുകയും ചെയ്‌ത മൂങ്ങാനിയിലെ ഹോട്ടലാണ്‌ അടപ്പിച്ചത്‌.

ടൗണില്‍ നടത്തിയ പരിശോധനകളില്‍ ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. വൃത്തിബീനമായി പ്രവര്‍ത്തിച്ച കടകള്‍ക്ക്‌ നോട്ടീസും നല്‍കി

web-vazhiyoram-reastaurant