കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ … ഡയനോവ ലബോറട്ടറി അടച്ചു പൂട്ടി.. ജനങ്ങൾ ഭീതിയിൽ ..

കാഞ്ഞിരപ്പള്ളിയിൽ  ആരോഗ്യ വകുപ്പ് നടത്തിയ  മിന്നൽ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ …  ഡയനോവ ലബോറട്ടറി അടച്ചു പൂട്ടി.. ജനങ്ങൾ ഭീതിയിൽ ..

കാഞ്ഞിരപ്പള്ളി : ഇന്ന് കുന്നുംഭാഗത്ത്‌ ആരോഗ്യ വകുപ്പ് നടത്തിയ റയിഡിനെ തുടർന്ന് ഡയനോവ ലബോറട്ടറി അടച്ചു പൂട്ടി സീൽ വച്ച് . മറ്റു നാല് ലബോറട്ടറികൾക്ക് നോട്ടിസ് നല്കി . നാടിനെ ഞെട്ടിപ്പിക്കുന വിവരങ്ങൾ ആണ് പുറത്തു വന്നത് … അവിടെ രക്തപരിശോധന നടത്തിയ ജനങ്ങൾ ഭീതിയിൽ ..

എയിഡ്സ് പോലെയുള്ള രോഗങ്ങൾ ധാരാളമായി കാണപെടുന്ന ഈക്കാലത്ത്, ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും വീണ്ടു ഉപയോച്ചുവെന്ന വാർത്ത‍ ജനങ്ങൾ ഭീതിയോടെയാണ് കേട്ടത് .. പണത്തിനു വേണ്ടി ഇത്രമാത്രം മനുഷ്യർ തരം താഴുമോ എന്ന് പലരും അത്ഭുതപെട്ടു … കാലാവധി കഴിഞ്ഞ മരുന്നുകളാണ് പലര്ക്കും കുത്തിവയിക്കപെട്ടതു .. ശീതികരിച്ച് മാത്രം ഉപയോഗികെണ്ടുന്ന മരുന്നുകൾ അങ്ങനെ അല്ലാതെ ഉപയോഗിച്ചാൽ മരുന്നിനു പകരം ബാക്ടീരിയ കലര്ന്ന മരുന്നുകളാണ് നല്കപെടുക എന്ന സത്യം പലരും നടുക്കത്തോടെ ആണ് കേട്ടത് …

അവിടെ രക്ത പരിശോധന നടത്തിയവരും , കുത്തിവൈപ്പുകൾ എടുത്തവരും ഇനിഎന്താണ് ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നില്ക്കുന്നു …

കാലാവധി കഴിഞ്ഞ നിരവധി മരുന്നുകൾ റയിഡിൽ പിടിച്ചെടുത്തു . രക്ത പരിശോധനയിൽ ശരിയായ ഫലം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത് .

ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കേണ്ടുന്ന സിറിഞ്ചുകൾ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കുന്നു എന്ന് കണ്ടെത്തി . എച് ഐ വി പരിശോധനക്കായി പ്രാഥമികമായി നടത്തുന്ന എച് ഐ വി ഡ്രൈ ലോട്ടിന്റെ കാർഡിന്റെ കാലാവധി ഒരു വര്ഷം മുൻപ് കഴിഞ്ഞിരുന്നതായി കണ്ടെത്തി .

ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കെടുന്ന പല മരുന്നുകളും കഴുകി വീണ്ടും ഉപയോഗിക്കുന്നതായി കണ്ടെത്തി . മിക്ക diagnostic സെന്റരുകളിലും മാലിന്യ നിര്മജനം തൃപ്തികരമായിരുന്നില്ല. രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ കണ്ടെത്തുവാൻ ഉപയോഗിക്കുന്ന ഹൈപട്ടെറ്റിസ് സി യുടെ കാലാവധി തീയതി പോലും ഉണ്ടായിരുന്നില്ല ..

ശീതികരിച്ച് മാത്രം ഉപയോഗികെണ്ടുന്ന മരുന്നുകൾ വയ്ക്കുവാൻ ഫ്രീസരുകളുടെ അഭാവവും പരിശോധനയിൽ കണ്ടെത്തി .

പല മരുന്നുകളുടെയും കാലാവധി സമയം മായിച്ചു കളഞ്ഞ സ്ഥിതിയിൽ ആയിരുന്നു .

ജനറൽ ആശുപത്രിയുടെ പരിസരത്തെ അഞ്ചു ലബോറട്ടറികളിലാണ് പരിശോധന നടന്നത് . ഇതിൽ ഡയനോവ ലബോറട്ടറി ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു . മറ്റു നാല് ലബോറട്ടറികൾക്ക് നോട്ടീസ് നല്കി . ഇവ ഒരാഴ്ചക്കകം വൃത്തിയാകി ആരോഗ്യ വകുപ്പിന്റെ നോർമസ് അനുസരിച്ച് പ്രവർത്തിക്കുവാൻ ശാസനം നല്കി ..

എയിഡ്സ് പോലെയുള്ള രോഗങ്ങൾ ധാരാളമായി കാണപെടുന്ന ഈക്കാലത്ത്, ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും വീണ്ടു ഉപയോച്ചുവെന്ന വാർത്ത‍ ജനങ്ങൾ ഭീതിയോടെയാണ് കേട്ടത് .. പണത്തിനു വേണ്ടി ഇത്രമാത്രം മനുഷ്യർ തരം താഴുമോ എന്ന് പലരും അത്ഭുതപെട്ടു …

2-web-raid-laboratory

3-web-raid-laboratory

4-web-raid-laboratory

5-web-raid-lab

1-web-raid-at-laboratory

amal logo