മഴയിലും കാറ്റത്തും കോരുത്തോട്ടില്‍ കനത്ത നാശനഷ്ടം

കോരുത്തോട് : കോരുത്തോട്ടില്‍ ഇന്നലെ ഉണ്ടായ മഴയിലും കാറ്റത്തും കോരുത്തട് ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചു.

പഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ബാബു വളളിയാംന്തടത്തിന്റെ പുരയിടത്തില്‍ നിന്ന റബ്ബര്‍ മരം വീടിനു മുകളിലോട്ട് ഒടിഞ്ഞുവാണ് വീടിന്‍റെ മേല്‍ക്കൂര നശിച്ചു. 4 വാര്‍ഡിലെ സണ്ണികുമ്പളംതാനത്തിന്‍റെ പുരയിടത്തില്‍ നിന്ന തേക്ക് ഒടിഞ്ഞുവീണ് വീടീന്‍റെ പകുതി ഭാഗവും , മേല്‍ക്കുരയും നശിച്ചു. പല സ്ഥലങ്ങളിലും റബ്ബറുകളും, മരങ്ങളും ഒടിഞ്ഞുവീഴുകയുംചെയ്തിട്ടുണ്ട്. പല ഭാഗങ്ങളിലെയും വൈദുതി ബന്ധവും തകരാറിലായി .