രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം.

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം.


കാഞ്ഞിരപ്പള്ളി : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒമ്പതാമത് രക്തസാക്ഷിത്വ ദിനാചരണം കോൺഗ്രസ് ആനക്കല്ല് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമാവ് നല്ല സമരായൻ ആശ്രമത്തിലെ അംഗങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നുകൊണ്ട് ആചരിച്ചു.

കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഷാജി പെരുന്നേപ്പറമ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാദർ റോയി വടക്കേൽ അനുസ്മരണ സന്ദേശം നൽകി. ഡി സി സി ജനറൽ സെക്രട്ടറി റോണി കെ. ബേബി, മണ്ഡലം പ്രസിഡണ്ട് ജോബ് കെ. വെട്ടം, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങര, ബിജു പത്യാല എന്നിവർ പ്രസംഗിച്ചു.