സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്‌ മുസ്ലിം മതവിശ്വാസികൾ റമദാൻ നൊയമ്പിന് തുടക്കമിട്ടു .

സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്‌  മുസ്ലിം മതവിശ്വാസികൾ റമദാൻ നൊയമ്പിന് തുടക്കമിട്ടു .

സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്‌ മുസ്ലിം മതവിശ്വാസികൾ റമദാൻ നൊയമ്പിന് തുടക്കമിട്ടു .

കാഞ്ഞിരപ്പള്ളി : കോവിഡ് 19 മഹാമാരി മൂലമുണ്ടായ ലോക്​ഡൗണും നിരോധനാജ്ഞയും നിലനിൽക്കെ ആഗതമായ വിശുദ്ധ റമദാൻ നൊയമ്പിന് മുസ്ലിം മതവിശ്വാസികൾ സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് തുടക്കമിട്ടു .

ഒരു മാസത്തിലധികമായി പള്ളികൾ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ജാഗ്രത നിലനിൽക്കുന്നതിനാൽ റമദാനിലും പള്ളികൾ തുറക്കില്ല എന്നാണ് കൂട്ടായ തീരുമാനം. . വിശ്വാസികളുടെ ജീവിതത്തിലാദ്യമായി പള്ളികളിൽ അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരമോ രാത്രിയിലെ തറാവീഹോ വെള്ളിയാഴ്ച ജുമുഅയോ ഇല്ലാത്ത പുണ്യമാസമാണ് കടന്നുവരുന്നത്. നമസ്കാരവും ഖുർആൻ പാരായണവുമെല്ലാം വീട്ടിലാ‍യിരിക്കും.

നോമ്പ് തുറക്കാൻ പലർക്കും പള്ളികളായിരുന്നു ആശ്രയം. ഇത്തവണ പള്ളികളിലെ നോമ്പ് തുറയുണ്ടാവില്ല. വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇഫ്​താർ മീറ്റുകൾക്കും വിലക്കുണ്ട്. ആള് കൂടുന്ന പരിപാടിയായതിനാൽ ഒഴിവാക്കണമെന്നാണ് നിർദേശം. മുഴുവൻ നോമ്പും വീടുകളിൽത്തന്നെയാവും ഇത്തവണ മഹാഭൂരിപക്ഷം പേരും തുറക്കുക.

അധികംപേരും ജോലിയില്ലാതെ വീട്ടിലിരിപ്പായതിനാൽ നിത്യജീവിതം തന്നെ പ്രയാസത്തിലായിരിക്കുന്ന സമയത്ത് കൂടിയാണ് നോമ്പെത്തുന്നത്. അതിനാൽ തന്നെ ഇത്തവണ നോമ്പുതുറയുടെ വിഭവങ്ങൾ പരിമിതമായിരിക്കും.

വിവിധ സംഘടനകളുടെ വകയായി നിർധനർക്കുള്ള റമദാൻ കിറ്റുകളും മറ്റും എത്തി തുടങ്ങി. പത്തിരി കടകളിൽ ഇനി തിരക്കിൻ്റെ ദിനങ്ങളാകും. ഇക്കൂറി വേണ്ടത്ര പച്ച മീൻ ലഭിക്കാത്ത സ്ഥിതിയായി. ഇറച്ചി -മുട്ട കടകളുടെ പ്രവർത്തനം സജീവമാകും.

കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ കാലങ്ങളായി റമദാൻ വൃതത്തിന് ഉലുവാ കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കുന്ന ഉമ്മറിന് ഇക്കൊല്ലം ഡ്യൂട്ടിയില്ല. റമദാൻ മുന്നിൽ കണ്ട് ഒട്ടേറെ കേറ്ററിംഗുകാരും ഹോട്ടലുകാരും ഓർഡർ അനുസരിച്ച് പലഹാരങ്ങളും ഇതിനാവശ്യമായ കറികളും ഉണ്ടാക്കി വീടുകളിലെത്തിക്കുന്ന പരിപാടിയുമായി രംഗത്തുണ്ട്.