റമദാനിൽ കഠിനവ്രതം ആചരിച്ച് ഒരുപറ്റം ഹൈന്ദവ യുവാക്കൾ സമൂഹത്തിനിന്നു മാതൃകയാകുന്നു

റമദാനിൽ കഠിനവ്രതം ആചരിച്ച്  ഒരുപറ്റം ഹൈന്ദവ യുവാക്കൾ സമൂഹത്തിനിന്നു മാതൃകയാകുന്നു

മുണ്ടക്കയം: വിവിധ മതങ്ങൾ അനുശ്വാസിക്കുന്ന വ്രതങ്ങൾക്കു അതിന്റെതായ അർത്ഥവും പുണ്യവുമുണ്ടെന്ന തിരിച്ചറിവിൽ ജാതിമത ഭേദമന്യേ മുണ്ടക്കയം സ്വദേശികളായ ഒരുപറ്റം ഹൈന്ദവ യുവാക്കൾ കഠിന വ്രതങ്ങൾ പ്രാവർത്തികമാക്കി സമൂഹത്തിനു മാതൃകയാകുന്നു. മുണ്ടക്കയത്തെ കണ്ണൻ ഷാസിനും കുട്ടുകാർക്കും റമദാൻ മാസം കഠിന വൃതക്കാലമാണ്. റമദാൻ വൃതത്തിനു് പുറമേ ക്രിസ്ത്യൻ വിഭാഗത്തിന്റെ അൻപതു നോയമ്പും ശബരിമല സീസണിലെ നോയമ്പും അനുഷ്ഠിക്കുന്ന ഈ സംഘം സമൂഹത്തിനു നൽകുന്ന സന്ദേശം വളരെ മഹത്തരമാണ് .

പ്രഭാതം മുതൽ പ്രദോഷം വരെ മുസ്ലീം വിശ്വാസികൾ അനുഷ്ടിക്കുന്ന റമദാൻ വൃതം ഹിന്ദു സഹോദരൻമാരായ ഈ ആറംഗ സംഘം കാലങ്ങളായി അനുഷ്ടിച്ചു വരികയാണ്. സിനിമാനടൻ ബാലചന്ദ്ര മേനോൻ സ്റ്റൈൽ അനുകരിച്ചു ടവലുകൊണ്ട് തലയിൽ കെട്ടി മാത്രം പുറത്തിറങ്ങുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഷാസ് ബുക്ക്സ്റ്റാൾ ഉടമ കണ്ണൻ ഷാസ്, കോട്ടയം – മുണ്ടക്കയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ജീന ബസ്സ് ഓടിക്കുന്ന കൊപ്പം പറമ്പിൽ ജബി, പീരുമേട് സി ഐ ഓഫീസിലെ ജീപ്പ് ഓടിക്കുന്ന സിബി, പെരുവന്താനം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അനിൽകുമാർ, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിമൽ, സിബി തുടങ്ങി അഞ്ചംഗ സംഘമാണ് വർഷങ്ങളായി റമദാൻ വൃതം ആചരിക്കുന്നത്.

മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന ഷാസ് ബുക്ക്സ്റ്റാളിൽ എല്ലാ ദിവസവും പുലർച്ചെയ്ക്ക് 4.30ന് കണ്ണൻ ഷാസ് എത്തും.രാവിലെ 9.30 വരെ ഇവിടെയുണ്ടാകും. പിന്നീട് ഉച്ചകഴിഞ്ഞ് രണ്ടിനെത്തും.കണ്ണൻഷാസാണ് റമദാൻ വൃതക്കാർക്ക് നേതൃത്വം നൽകും. കിഴക്കൻ മേഖലയിലെ യാത്രക്കാർക്കാ കെ പരിചിതനാണ് കണ്ണൻ ഷാസ്. സി പി ഐ എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാറിന്റെ സഹോദരനാണ് കണ്ണൻ ഷാമ്പ്. റമദാൻ വൃതത്തിനു് പുറമേ ക്രിസ്ത്യൻ വിഭാഗത്തിന്റെ അൻപതു നോയമ്പും ശബരിമല സീസണിലെ നോയമ്പും ഈ സംഘം അനുഷ്ടിക്കാറുണ്ട്.