രാമായണ മാസാചരണത്തിന് തുടക്കം ; രാമകഥാ മധുരമായി കർക്കടക സന്ധ്യകൾ

രാമായണ മാസാചരണത്തിന്  തുടക്കം ; രാമകഥാ മധുരമായി കർക്കടക സന്ധ്യകൾ

പൊൻകുന്നം : കർക്കടകത്തിലെ ദിനങ്ങൾക്കു വിശുദ്ധിയുടെ വെളിച്ചമേകുന്ന രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. ക്ഷേത്രങ്ങളിലും വീടുകളിലും ഇനിയുള്ള ദിവസങ്ങളിൽ രാമകഥാശീലുകൾ ഉയരും.

ക്ഷേത്ര ഭരണസമിതികൾ, ക്ഷേത്രോപദേശക സമിതികൾ, ഭക്തജന സമിതികൾ, വിവിധ ഹിന്ദു സമുദായങ്ങൾ, ഹിന്ദു സംഘടനകൾ തുടങ്ങിയവയും വിപുലമായ രീതിയിലാണ് രാമായണ മാസാചരണം നടത്തുന്നത്.

പൊൻകുന്നം പുതിയകാവ് വ് ക്ഷേത്രത്തിൽ .രാമായണ മാസാചരണത്തിന്‍റെ ഉദ്ഘാടനം മേൽശാന്തി വാരണംകോട്ടില്ലം പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു

രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു