അന്തർസംസ്ഥാന കൊട്ടേഷൻ സംഘ നേതാവ് മണിമല സ്വദേശി രമേശ് കുമാർ അറസ്റ്റിൽ

അന്തർസംസ്ഥാന കൊട്ടേഷൻ സംഘ നേതാവ് മണിമല സ്വദേശി രമേശ് കുമാർ  അറസ്റ്റിൽ

അന്തർസംസ്ഥാന കൊട്ടേഷൻ സംഘ നേതാവ് മണിമല സ്വദേശി രമേശ് കുമാർ അറസ്റ്റിൽ
മണിമല : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഞ്ചാവ് വിൽപ്പന, മോഷണം ,കൊട്ടേഷൻ ഉൾപ്പെടെ നൂറോളം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മണിമല വെള്ളാവൂർ സ്വദേശി കുപ്രസിദ്ധ കൊട്ടേഷൻ സംഘ നേതാവ് രമേശ് കുമാർ പോലീസിൻറെ പിടിയിലായി. .

2018 ഡിസംബർ മാസം 13-ആം തിയതി മണിമല കോത്തല പടി ഭാഗത്തുവച്ച് ഒരു യുവാവിനെ കുത്തി കൊല ചെയ്യാൻ ശ്രമിച്ച ശേഷം ബാംഗ്ലൂർ ,മൈസൂർ തുടങ്ങി അന്യസംസ്ഥാനങ്ങളിലും മറ്റും ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ടിയാനെ ജില്ലാ പോലീസ് മേധാവി ശ്രീ .ഹരിശങ്കർ .ഐ.പി. എസ്സിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ശ്രീ.മധുസൂദനന്റെ നേതൃത്വത്തിൽ മണിമല എസ്.ഐ ശ്രീ. PS.വിനോദ് ; ഷാഡോ പോലീസ് അംഗങ്ങളായ SI പി .വി വർഗീസ് ,എം. എ ബിനോയ്, അഭിലാഷ് .കെ എസ് ,ശ്യാം. എസ് നായർ എബി എന്നിവർ ചേർന്ന് തൃശ്ശൂർ സ്ക്വാഡ് അംഗങ്ങളായ ലിൻറോ, സൂരജ് എന്നിവരുടെയും പെരുമ്പാവൂർ എസ് ഐ ഫൈസൽ എറണാകുളം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ രാജേന്ദ്രൻ, പ്രീജിത്ത് ,ഇബ്രാഹിം ഷുക്കൂർ എന്നിവരുടെ സഹായത്തോടെ ഇടപ്പള്ളിയിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു . പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.