സൗദിയിലെ റിയാദിൽ വച്ചു പൊൻകുന്നം തട്ടാർകുന്നേൽ രമ്യ ശശി (30) നിര്യാതയായി

സൗദിയിലെ റിയാദിൽ വച്ചു  പൊൻകുന്നം തട്ടാർകുന്നേൽ രമ്യ ശശി (30) നിര്യാതയായി


പൊൻകുന്നം: കൊപ്രാക്കളം തട്ടാർകുന്നേൽ ശശിയുടെ മകൾ രമ്യ(30) സൗദിയിലെ റിയാദിൽ നിര്യാതയായി . റിയാദിലെ ഒരുസ്ഥാപനത്തിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. പിന്നീട് താമസസ്ഥലത്ത് വിശ്രമത്തിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അവിടെ നിന്ന് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
അമ്മ: ഇളങ്ങുളം ഇലവുങ്കൽ വാസന്തി. സഹോദരൻ: വിഷ്ണു.