റേഷൻ കാർഡ് പുതുക്കൽ ഫോട്ടോ എടുപ്പ് തുടങ്ങി , തിക്കും തിരക്കും മൂലം ജനം ബുദ്ധിമുട്ടുന്നു

റേഷൻ കാർഡ്  പുതുക്കൽ ഫോട്ടോ എടുപ്പ് തുടങ്ങി , തിക്കും തിരക്കും മൂലം ജനം ബുദ്ധിമുട്ടുന്നു

കാഞ്ഞിരപ്പള്ളി : റേഷൻ കാർഡ് പുതുക്കൽ പദ്ധതിയോട് അനുബന്ധിച്ച് ഫോട്ടോ എടുക്കൽ പരിപാടി ഇന്ന് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഗ്രോട്ടോ യുടെ അടുത്തുള്ള സ്കൂളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

പുലർച്ചെ 6 മണി മുതൽ ക്യൂവിൽ നിന്നാണ് പലരും പുതുക്കൽ പക്രിയകൾ നടത്തിയത് . എ.ഡി.ആർ.1 , എ.ഡി.ആർ.20 എന്നീ രണ്ട് റേഷൻ കടകളുടെ പരിധിയിൽ വരുന്നവരുടെ കാർഡ് പുതുക്കലാണ് ഇന്ന് നടന്നത്.

രാവിലെ 9 മണി മുതൽ 5 മണി വരെയാണ് കാർഡ് പുതുക്കൽ കേന്ദ്രങ്ങളുടെ പ്രവർത്തന സമയമെങ്കിലും ജനങ്ങളുടെ തിരക്ക് മൂലം സമയം നീട്ടി വെക്കേണ്ട അവസ്ഥയിലാണ് ഉദ്ധ്യോഗസ്ഥർ. 5 സി.ഡി.എസ് പ്രവർത്തകർ, 6 അക്ഷയ പ്രവർത്തകർ, 1 ക്യംബ് സുപെർവൈസർ , 1 താലൂക്ക് കോഡിനെറ്റർ , 6 കമ്പ്യൂട്ടർ പ്രവർത്തകർ എന്നിവരാണ് ഒരു ക്യാമ്പിലെ ഉദ്യോഗസ്ഥർ.

അധാർ കാർഡുകൾ ഉൾപ്പടെയുള്ള എല്ലാ രേഖകളും വിശദമായി പരിശോധനകൾ നടത്തേണ്ടതിനാൽ ജനങ്ങൾ ഏറെ സമയം ക്യുവിൽ നില്കേണ്ടി വരുന്നു. ചില ഉപകരണങ്ങളുടെ തകരാറുകളും സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട് . കാമറ, കമ്പ്യുട്ടര്‍ എന്നിവ തകരാറിലായതും വൈ-ഫൈ സംവിധാനം ഇടയ്ക്കിടയ്ക്ക് തകരാറിൽ ആകുന്നതും ജീവനക്കാരുടെ പരിചയക്കുറവുമാണ് പ്രശ്‌നമായത്

വീഡിയോ കാണുക

1-web-ration-card

2-web-ration-card

3-web-ration-card

4-web-ration-card

6-web-ration-card

0-web-ration-card