റേഷൻ വ്യാപാരികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

റേഷൻ വ്യാപാരികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

കാഞ്ഞിരപ്പള്ളി: വേതന പാക്കേജ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ടൗൺ ചുറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

പി.സി. ജോർജ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. ആന്റണി മാർട്ടിൻ, ഇ.സി. ശിവപ്രസാദ്, സാബു ബി. നായർ, സെബാസ്റ്റ്യൻ ജോസഫ് കൊണ്ടാട്ടുകുന്നേൽ, കെ.ജെ. വിജയൻ കിഴക്കേമുറി, സന്തോഷ് കൂരാലി, ഷമീന ലത്തീഫ്, ഇ.എസ്. ഹാരിസ്, വി.സി. രഘുപിള്ള, സെബാസ്റ്റ്യൻ ചുള്ളിത്തറ എന്നിവർ പ്രസംഗിച്ചു.