കണ്ടയ്ന്മെന്റ് സോണിനുള്ളിൽ ആയതോടെ എരുമേലിയിലെ ദുരിതാശ്വാസ ക്യാമ്പ് നിർത്തി.

കണ്ടയ്ന്മെന്റ്  സോണിനുള്ളിൽ ആയതോടെ എരുമേലിയിലെ ദുരിതാശ്വാസ ക്യാമ്പ് നിർത്തി.

എരുമേലി : ഒരു കുടുംബത്തിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇതേതുടർന്ന് എരുമേലി ടൗൺ വാർഡിലെ ഒരു ഭാഗം കണ്ടയ്ന്മെന്റ് സോൺ ആയതോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. എരുമേലിയിൽ വാവർ സ്കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പ്രവർത്തനം നിർത്തിയത്. സ്കൂൾ പടി വരെയാണ് കണ്ടയ്ന്മെന്റ് സോൺ. സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നവർ ഇതോടെ വീടുകളിലേക്ക് മടങ്ങി.

കനത്ത മഴയിൽ ചെമ്പകപ്പാറ പാറമടയിൽ നിന്നു വെള്ളം കുത്തിയൊഴുകിയതിനെ തുടർന്നാണ് 14 കുടുംബങ്ങളിലെ 62 പേർ ഇവിടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്നത്.