കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ

കാഞ്ഞിരപ്പള്ളി  നൈനാർ പള്ളിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ

കാഞ്ഞിരപ്പള്ളി : ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയെ ചവിട്ടി മെതിക്കുവാൻ ആരെയും അനുവദിക്കില്ലന്നും, ഭരണഘടനയിലെ നിയമങ്ങൾ സംരക്ഷിക്കുവാൻ ഓരോ ഇന്ത്യൻ പൗരനും ബാധ്യതയുണ്ടെന്നും കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലെ ഉസ്താദ് ഇജാസുൾ ഖൗസരി പറഞ്ഞു . റിപ്പബ്ലിക്ക് ദിനത്തിൽ പള്ളിയുടെ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് ശേഷം റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.. ജമാഅത്തെ പ്രസിഡന്റ് പി എ അബുൽ സലാം പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ഭരണഘടനയിലെ പ്രസക്ത ഭാഗങ്ങൾ വായിച്ചു. ശേഷം എല്ലവരും ചേർന്ന് സത്യപ്രതിജ്ഞ ചൊല്ലി.